കേരളം

kerala

ETV Bharat / sports

പ്രീമിയര്‍ ലീഗില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് - premier league covid news

നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു

പ്രീമിയര്‍ ലീഗില്‍ കൊവിഡ് വാര്‍ത്ത ലീഗില്‍ കൊവിഡ് വാര്‍ത്ത premier league covid news league and covid news
പ്രീമിയര്‍ ലീഗ്

By

Published : Jan 18, 2021, 10:52 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അവസാന റൗണ്ട് കൊവിഡ് പരിശോധനക്ക് ശേഷമാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്‌ച 3115 ടെസ്റ്റുകളാണ് കളിക്കാരിലും ജീവനക്കാരിലുമായി നടത്തിയത്. ജനുവരി 11 മുതല്‍ 14 വരെ 10 പേരും 15 മുതല്‍ 17 വരെ ആറ് പേരും പരിശോധനിയില്‍ കൊവിഡ് പോസിറ്റീവെന്ന് തെളിഞ്ഞു.

അതേസമയം രോഗം സ്ഥിരീകരിച്ച ആളുകളുടെ പേരുവിവരങ്ങള്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ പുറത്ത് വിട്ടില്ല. ഡിസംബര്‍ 20ന് ശേഷം നടന്ന ടെസ്റ്റുകളെ തുടര്‍ന്ന് ആസ്റ്റണ്‍ വില്ല രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു.

ABOUT THE AUTHOR

...view details