മുംബൈ :റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ വിശ്വസ്‌ത സ്‌പിന്നറായിരുന്ന യുസ്‌വേന്ദ്ര ചാഹൽ ഇത്തവണത്തെ മെഗാ ലേലത്തിലാണ് രാജസ്ഥാൻ റോയൽസിലേക്കെത്തിയത്. താരങ്ങളെ നിലനിർത്താനുള്ള അവസരത്തിൽ ചാഹലിനെ ബാംഗ്ലൂർ നിലനിർത്താത്തത് താരം കൂടുതൽ പണത്തിന് വേണ്ടി ടീം വിട്ടതിനാലെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ സംഭവത്തിന്‍റെ നിജസ്ഥിതി വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചാഹൽ.
താരലേലത്തിന് മുൻപ് ബാംഗ്ലൂരിൽ നിർക്കാൻ താൽപര്യം ഉണ്ടോ എന്ന് ടീം മാനേജ്മെന്‍റ് ചോദിച്ചിരുന്നില്ലെന്നാണ് താരം പറഞ്ഞത്. 'ആർസിബി ഡയറക്‌ടർ മൈക്ക് ഹെസ്സനാണ് എന്നെ വിളിച്ചത്. അവർ മൂന്ന് കളിക്കാരെ നിലനിർത്താൻ പോകുന്നു എന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ ലേലത്തിൽ ഏതുവിധേനയും എന്നെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞിരുന്നു' - ചാഹൽ പറഞ്ഞു.