കേരളം

kerala

ETV Bharat / sports

Yuzvendra Chahal On Exclusion From India Squad : 'ഇതൊക്കെ ശീലമായി, ഇത് മൂന്നാമത്തെ ലോകകപ്പാണ്'; മൗനം വെടിഞ്ഞ് യുസ്‌വേന്ദ്ര ചാഹല്‍ - യുസ്‌വേന്ദ്ര ചാഹല്‍

Yuzvendra Chahal on exclusion from India squad Cricket World Cup 2023 : ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതില്‍ അല്‍പം സങ്കടമുണ്ടെന്ന് വെറ്ററന്‍ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍

Cricket World Cup 2023  Yuzvendra Chahal on exclusion from India squad  Yuzvendra Chahal  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ്  യുസ്‌വേന്ദ്ര ചാഹല്‍  India Squad for Cricket World Cup 2023
Yuzvendra Chahal on exclusion from India squad Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 1, 2023, 1:54 PM IST

ലണ്ടന്‍ : 2016ല്‍ അരങ്ങേറ്റം നടത്തിയത് മുതല്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലെ പ്രധാനിയാണ് യുസ്‌വേന്ദ്ര ചാഹല്‍. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയ താരം 12 വിക്കറ്റുകളുമായി തിളങ്ങിയിരുന്നു. എന്നാല്‍ ഇക്കുറി സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിനുള്ള (Cricket World Cup 2023) ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ ലെഗ്‌ സ്‌പിന്നര്‍ക്ക് ഇടം നേടാനായില്ല.

ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് 33-കാരനായ ചാഹല്‍. ഇത്തരം ഒഴിവാക്കലുകള്‍ തനിക്ക് ശീലമായെന്നും താന്‍ പുറത്തിരിക്കുന്ന മൂന്നാമത്തെ ലോകകപ്പാണിതെന്നുമാണ് യുസ്‌വേന്ദ്ര ചാഹല്‍ പറയുന്നത് (Yuzvendra Chahal on exclusion from India squad Cricket World Cup 2023 ).

"സ്‌ക്വാഡില്‍ പതിനഞ്ച് കളിക്കാർക്ക് മാത്രമേ ഭാഗമാകാൻ കഴിയൂ എന്ന് ഞാൻ മനസിലാക്കുന്നു. കാരണം ലോകകപ്പാണ് നടക്കുന്നത്. അവിടെ 17 അല്ലെങ്കിൽ 18 കളിക്കാരെ ടീമിലെടുക്കാന്‍ കഴിയില്ല.

സത്യം പറഞ്ഞാല്‍, ടീമിന്‍റെ ഭാഗമാവാന്‍ കഴിയാത്തതില്‍ എനിക്ക് അല്‍പം വിഷമം തോന്നുന്നുണ്ട്. എന്നാൽ 'മുന്നോട്ട് പോകുക' എന്നതാണ് എന്‍റെ ജീവിതത്തിലെ മുദ്രാവാക്യം. ഞാനിപ്പോൾ അത് ശീലമാക്കിയിരിക്കുന്നു. ഇത് മൂന്നാമത്തെ ലോകകപ്പാണ്" - ചാഹല്‍ പറഞ്ഞു.

2019-ലെ ഏകദിന ലോകകപ്പിന് ശേഷം മറ്റൊരു ഐസിസി ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ ചാഹലിന് കഴിഞ്ഞിട്ടില്ല. 2021-ലെ ടി20 ലോകകപ്പില്‍ ചാഹലിനെ ഒഴിവാക്കി വരുണ്‍ചക്രവര്‍ത്തിയെയായിരുന്നു സെലക്‌ടര്‍മാര്‍ ടീമിലെടുത്തത്. 2022-ല്‍ ഓസ്‌ട്രേലിയയില്‍ അരങ്ങേറിയ ടി20 ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ഒരൊറ്റ മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് താനെന്നും അതുമായി ബന്ധപ്പെട്ടാണ് കൗണ്ടി ടീം കെന്‍റിന്‍റെ ഭാഗമായതെന്നും യുസ്‌വേന്ദ്ര ചാഹല്‍ കൂട്ടിച്ചേര്‍ത്തു. "എനിക്ക് എങ്ങനെയെങ്കിലും എവിടെയെങ്കിലും ക്രിക്കറ്റ് കളിക്കണം. അതിനായാണ് കെന്‍റിനൊപ്പം ചേര്‍ന്നത്. അവിടെ റെഡ് ബോളില്‍ കളിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നു.

ഇന്ത്യയ്‌ക്കായി റെഡ് ബോളില്‍ കളിക്കുന്നതിനായി വലിയ ആഗ്രഹമാണ് എനിക്കുള്ളത്. കൗണ്ടിയില്‍ കളിക്കുന്നതിനെക്കുറിച്ച് പരിശീലകരോട് സംസാരിച്ചിരുന്നു. ഞാൻ എവിടെയെങ്കിലും കളിക്കുന്നതിൽ അവർ സന്തുഷ്ടരാണ്, കാരണം നെറ്റ്‌സില്‍ എത്രവേണമെങ്കിലും പരിശീലനം നടത്താം. പക്ഷേ മത്സരങ്ങള്‍ വ്യത്യസ്‌തമാണെന്ന കാര്യം ഞാന്‍ മറക്കുന്നില്ല" - ചാഹല്‍ വ്യക്തമാക്കി.

ALSO READ: ETV Bharat Exclusive : അക്‌സറിന് പകരം എന്തുകൊണ്ട് അശ്വിന്‍ ; ഇടിവി ഭാരതിനോട് ബിസിസിഐ ഉന്നതന്‍റെ വെളിപ്പെടുത്തല്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് (India Squad for Cricket World Cup 2023) : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ അശ്വിൻ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ABOUT THE AUTHOR

...view details