മുംബൈ : സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹലും (Yuzvendra Chahal) ഭാര്യ ധനശ്രീ വർമയും (Dhanashree Varma). തങ്ങളുടെ വിശേഷങ്ങള്‍ രസകരമായ വീഡിയോകളിലൂടെയും അതിശയിപ്പിക്കുന്ന ചിത്രങ്ങളിലൂടെയും ഇരുവരും ആരാധകര്‍ക്കായി പങ്കുവയ്‌ക്കാറുണ്ട്. ഏഷ്യ കപ്പിന് (Asia Cup 2023) പിന്നാലെ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ ചാഹലിന് കഴിഞ്ഞിരുന്നില്ല.
ഇതോടെ തന്‍റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന 33-കാരന്‍ സോഷ്യൽ മീഡിയയില്‍, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമില്‍ ഏറെ സജീവമാണ്. ഇപ്പോഴിതാ ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ (Dhanashree Varma Instagram) പങ്കുവച്ച സ്വന്തം ചിത്രത്തിന് ചാഹല്‍ നല്‍കിയ കമന്‍റ് ഏറെ ശ്രദ്ധ പിടിച്ച് പറ്റുകയാണ്. നീല നിറത്തിലുള്ള വസ്‌ത്രം ധരിച്ച് ഏറെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് ധനശ്രീ പങ്കുവച്ചിരിക്കുന്നത്.
ഇതിന് 'എന്‍റെ താജ്‌മഹല്‍' എന്നാണ് ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ കമന്‍റ് നല്‍കിയിരിക്കുന്നത് (Yuzvendra Chahal On Dhanashree Varma's Instagram Photo). ധനശ്രീയുടെ പ്രസ്‌തുത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചാഹലും ധനശ്രീയും 2020 ഡിസംബറിലാണ് വിവാഹിതരായത്. ലോക്ക്‌ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ ഡാൻസ് പഠിക്കാനുള്ള ചാഹലിന്‍റെ ശ്രമമാണ് ഇതിന് വഴിയൊരുക്കിയത്.
ALSO READ:'ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസില്‍ നിന്നാരംഭിച്ച പ്രണയം'; ജീവിതം തുറന്നുപറഞ്ഞ് ചാഹലും ധനശ്രീയും