കേരളം

kerala

ETV Bharat / sports

'ധോണി ഒരിക്കലും അടുത്ത സുഹൃത്തായിരുന്നില്ല'; വെളിപ്പെടുത്തലുമായി യുവരാജ് സിങ് - എംഎസ്‌ ധോണി

Yuvraj Singh on relationship with MS Dhoni : കരിയറിന്‍റെ അവസാന ദിവസങ്ങളിൽ തനിക്ക് വ്യക്തത നൽകിയ ഒരേയൊരു വ്യക്തി എംഎസ് ധോണിയാണെന്ന് യുവരാജ് സിങ്.

Yuvraj Singh on relationship with MS Dhoni  Yuvraj Singh  MS Dhoni  യുവരാജ് സിങ്  എംഎസ്‌ ധോണി  ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് യുവരാജ്
Yuvraj Singh on relationship with MS Dhoni

By ETV Bharat Kerala Team

Published : Nov 5, 2023, 3:02 PM IST

മുംബൈ:എംഎസ്‌ ധോണിയുടെ (MS Dhoni) നായകത്വത്തിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടുന്നതില്‍ പ്രധാന പങ്കാണ് സ്‌പിന്‍ ഓള്‍റൗണ്ടറായിരുന്ന യുവരാജ് സിങ് (Yuvraj Singh) വഹിച്ചത്. ഇപ്പോഴിതാ ധോണിയെക്കുറിച്ചുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവരാജ് സിങ്. താനും ധോണിയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നില്ലെന്നാണ് യുവി പറയുന്നത് (Yuvraj Singh on relationship with MS Dhoni).

ഒരു പോഡ്‌കാസ്റ്റ് ഷോയില്‍ ഇതു സംബന്ധിച്ച ചോദ്യത്തോടുള്ള യുവിയുടെ പ്രതികരണമിങ്ങനെ.."ഞാന്‍ പൊളിറ്റിക്കലി കറക്‌ട് ആവണോ അതോ സത്യസന്ധമായ മറുപടി പറയണോ?. ഞാന്‍ പൊളിറ്റിക്കലി കറക്‌ട് ആയി തന്നെ മറുപടി പറയാം.

കാരണം നിങ്ങളിത് മഹിയോട് ആണ് ചോദിക്കുന്നതെങ്കില്‍ അവന്‍ പൊളിറ്റിക്കലി കറക്‌ട് ആയിരിക്കും. ഞാനും മഹിയും അത്ര അടുത്ത സുഹൃത്തുക്കള്‍ അല്ല. ഞങ്ങള്‍ സുഹൃത്തുക്കളായത് ക്രിക്കറ്റ് കാരണമാണ്. ഏറെക്കാലം ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്.

അവനില്‍ നിന്നും ഏറെ വ്യത്യസ്‌തമാണ് എന്‍റെ ജീവിത രീതി. അതിനാല്‍ തന്നെ ഞങ്ങള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല. ക്രിക്കറ്റിനാല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു" യുവരാജ് സിങ് പറഞ്ഞു.

ശ്രദ്ധ എപ്പോഴും മികച്ച പ്രകടനത്തില്‍:ധോണിയും താനും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ, ഇന്ത്യ മികച്ച പ്രകടനം നടത്തുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അതിനായി തങ്ങള്‍ എപ്പോഴും 100 ശതമാനത്തിലധികം നൽകിയെന്നും ഇതിഹാസ ഓൾറൗണ്ടർ പറഞ്ഞു. "ഞാനും മഹിയും ഗ്രൗണ്ടിൽ ഇറങ്ങിയപ്പോഴൊക്കെയും ഞങ്ങൾ രാജ്യത്തിന് വേണ്ടി 100 ശതമാനത്തിലധികം നൽകിയിട്ടുണ്ട്. അവന്‍ ക്യാപ്റ്റനും ഞാൻ വൈസ് ക്യാപ്റ്റനുമായിരുന്നു.

എന്നാല്‍ ടീമിലേക്ക് എത്തുമ്പോള്‍ അവൻ എന്നെക്കാൾ നാല് വർഷം ജൂനിയറായിരുന്നു. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിൽ തീരുമാനങ്ങളിൽ വ്യത്യാസമുണ്ടാകും, ചിലപ്പോൾ എനിക്ക് ഇഷ്ടപ്പെടാത്ത തീരുമാനങ്ങളാവും അവന്‍ എടുക്കുക. ചിലപ്പോൾ അവന് ഇഷ്ടപ്പെടാത്ത തീരുമാനങ്ങളാവും ഞാന്‍ എടുക്കുക.

എല്ലാ ടീമിനെയും സംബന്ധിച്ചും കാര്യങ്ങള്‍ ഇതു പോലെ തന്നെയാവും. ടീമിനായി മികച്ച പ്രകടനം നടത്താൻ നിങ്ങൾ മികച്ച സുഹൃത്തുക്കളാകണമെന്നില്ല, കളത്തിലിറങ്ങുമ്പോള്‍ നിങ്ങളുടെ ഈഗോ മാറ്റിവച്ച് കളിച്ചാല്‍ മാത്രം മതി", യുവരാജ് സിങ് പറഞ്ഞു.

ALSO READ: നെയ്‌ത 'നൂറുകള്‍' ചരിത്ര നേട്ടത്തിനരികെ ; റണ്‍വേട്ടയിലെ 'കോലി കല'

2019 ലോകകപ്പിന് മുമ്പുള്ള തന്‍റെ കരിയറിന്‍റെ അവസാന ദിവസങ്ങളിൽ വ്യക്തത നൽകിയ ഒരേയൊരു വ്യക്തിയാണ് എംഎസ് ധോണിയെന്നും യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു. "കരിയറിന്‍റെ അവസാനത്തിൽ, കാര്യങ്ങളില്‍ എനിക്ക് വ്യക്തമായ ചിത്രം ലഭിക്കാതെ വന്നപ്പോൾ, ഞാൻ അവന്‍റെ അടുത്തെത്തിയാണ് ഉപദേശം തേടിയത്.

ആ സമയത്ത് സെലക്ഷൻ കമ്മിറ്റി എന്നെ പരിഗണിക്കുന്നില്ലെന്ന് അവന്‍ എന്നോട് പറഞ്ഞു. അക്കാര്യത്തില്‍ എനിക്ക് അവനോട് ഏറെ നന്ദിയുണ്ട്. കാരണം ആരെങ്കിലും ഒരാള്‍ എന്നോട് സത്യം പറഞ്ഞു", യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

ALSO READ: തലങ്ങും വിലങ്ങും പന്തുപായിക്കുന്ന ആക്രമണോത്സുകത ; 'കോലിയാട്ട'ത്തിന്‍റെ ചൂടറിഞ്ഞ ബോളര്‍മാരെത്ര

ABOUT THE AUTHOR

...view details