മുംബൈ:2011-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കാണ് ഓള്‍ റൗണ്ടറായിരുന്നു യുവരാജ് സിങ്ങിനുണ്ടായിരുന്നത്. ഇന്ത്യയുടെ മധ്യനിരയില്‍ ബാറ്റുകൊണ്ട് തിളങ്ങിയ താരം എതിര്‍ ബാറ്റര്‍മാരെ കറക്കി വീഴ്‌ത്തിയിയുമായിരുന്നു ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത്. 2019-ലാണ് യുവരാജ് സിങ് (Yuvraj Singh) അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന കാലത്ത് പരിശീലനത്തിന്‍റെ ഇടവേളകളില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള സഹതാരങ്ങള്‍ക്ക് ഒപ്പം ഫുട്‌ബോള്‍ കളിച്ചതിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിനിടെ വിരാട് കോലി മികച്ച ഫുട്‌ബോളറാണോ എന്ന ചോദ്യത്തിന് യുവി നല്‍കിയ മറുപടി ഇങ്ങിനെ...
"ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ താന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ആണെന്നാണ് അവന്‍ (വിരാട് കോലി) വിചാരിക്കുന്നത്. പക്ഷെ അതു അങ്ങനെ അല്ല. ക്രിക്കറ്റിൽ അവന്‍ ക്രിസ്റ്റ്യാനോ റോണാൾഡോയാണ്.
ഫുട്‌ബോളില്‍ അവന് സ്‌കില്ലുണ്ട്. എന്നാല്‍ ഫുട്‌ബോളില്‍ ഞാന്‍ അവനേക്കാള്‍ മികച്ചതാണ്" യുവരാജ് സിങ് പറഞ്ഞു (Yuvraj Singh On Football Skills Of Virat Kohli). ഫുട്ബോള്‍ കളിക്കുന്ന സമയത്ത് താന്‍ വിരാട് കോലിയും, നെഹ്‌റയോടും (ആശിഷ് നെഹ്‌റ) സെവാഗിനോടും (വിരേന്ദര്‍ സെവാഗ്) വഴക്കിട്ടിട്ടുണ്ടെന്നും യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
അന്നത്തെ ചീക്കുവല്ല ഇന്നത്തെ കോലി:കരിയറിന്‍റെ ആദ്യഘട്ടത്തിൽ തന്നെ വിരാട് കോലിക്ക് വലിയ പിന്തുണ നല്‍കിയ താരങ്ങളില്‍ ഒരാണ് യുവരാജ് സിങ്. ആഴത്തിലുള്ള ബന്ധം പങ്കിടുന്ന ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം പിന്നാൾ ആശംസകൾ നേർന്നിരുന്നു. എന്നാല്‍ കോലിയ്‌ക്ക് വലിയ തിരിക്കുള്ള സമയമായതിനാല്‍ താരത്തെ താന്‍ ശല്യപ്പെടുത്താറില്ലെന്നും യുവരാജ് പറഞ്ഞു.