ഇന്‍ഡോര്‍:ചെറിയ പരിക്കിനെ തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20 (India vs Afghanistan) കളിക്കാന്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ ഇന്‍ഡോറില്‍ ഇറങ്ങിയ യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറിയുമായാണ് തിളങ്ങിയത്. 34 പന്തുകളില്‍ നാല് ബൗണ്ടറികളുടേയും എണ്ണം പറഞ്ഞ ആറ് സിക്‌സറുകളുടേയും അകമ്പടിയോടെ 68 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്.
ഇപ്പോഴിതാ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങും മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തനിക്ക് നല്‍കിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് 22-കാരന്‍. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനാണ് രോഹിത് തന്നോട് പറഞ്ഞതെന്നാണ് യശസ്വി ജയ്‌സ്വാള്‍ പ്രതികരിച്ചിരിക്കുന്നത്. (Yashasvi Jaiswal on Rohit Sharma)
"എന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് വീശാനാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്‍റെ പിന്തുണ എപ്പോഴും ഞങ്ങള്‍ക്കുണ്ട്. അദ്ദേഹത്തെ പോലൊരു സീനിയറിനെ കിട്ടിയത് ഏറെ മികച്ച കാര്യമാണ്" യശസ്വി ജയ്‌സ്വാള്‍ പറഞ്ഞു. ബിസിസിഐ പുറത്ത് വിട്ട് വീഡിയോയിലാണ് താരത്തിന്‍റെ പ്രതികരണം.
വിരാട് കോലിക്കൊപ്പം കളിക്കുന്നത് സന്തോഷവും അഭിമാനവുമാണ്. ഇന്നിങ്‌സിനിടെ തനിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കോലി നല്‍കിയിരുന്നുവെന്നും യശസ്വി ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. (Yashasvi Jaiswal on Virat Kohli). മത്സരത്തിന്‍റെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ പുറത്തായതോടെ രണ്ടാം വിക്കറ്റില്‍ കോലിയ്‌ക്കൊപ്പം ചേര്‍ന്ന് 57 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്താന്‍ ജയ്‌സ്വാളിന് കഴിഞ്ഞിരുന്നു.
അതേസമയം ഇന്‍ഡോറില്‍ അഫ്‌ഗാനിസ്ഥാനെ ആറ് വിക്കറ്റുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ 20 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഗുല്‍ബാദിന്‍ നെയ്ബിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമായിരുന്നു അഫ്‌ഗാന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 35 പന്തില്‍ 57 റണ്‍സായിരുന്നു നെയ്‌ബ് നേടിയത്.