ബെംഗളൂരു : അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് 17 അംഗ ടീമിനെ പ്രഖ്യാപിച്ചത്. യാഷ് ധുൽ നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ ആന്ധ്രാപ്രദേശ് താരം എസ്കെ റഷീദാണ്.
2022 ജനുവരി 14 മുതല്‍ ഫെബ്രുവരി അഞ്ച് വരെ വെസ്റ്റ്‌ഇൻഡീസിലാണ് ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ 14ാമത്തെ എഡിഷനില്‍ 16 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്.
നാല് തവണ വിജയികളായ ഇന്ത്യയാണ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളുള്ള ടീം. 2000ത്തില്‍ മുഹമ്മദ് കൈഫിന്‍റെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ ആദ്യ കിരീടം നേടിയത്.
തുടര്‍ന്ന് 2008 (വിരാട് കോലി) , 2012 (ഉന്മുക്ത് ചന്ദ്), 2018 (പൃഥ്വി ഷാ) വർഷങ്ങളിൽ ഇന്ത്യന്‍ ടീം കിരീട നേട്ടം ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ പ്രിയം ഗാർഗ് നയിച്ച ടീം ഫൈനലിലെത്തിയെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെട്ടു.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍