സാതാംപ്ടണ്‍: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ അഞ്ചാം ദിനവും മഴ വില്ലനാവുന്നു. മത്സരം നിശ്ചയിച്ചിരുന്ന സമയത്തിന് 20 മിനിട്ട് മുമ്പ് ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. മഴയെത്തുടര്‍ന്ന് കളിവൈകുന്നത് സംബന്ധിച്ച് ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്. മഴ മാറിയാലും ഔട്ട് ഫീൽഡ് നനഞ്ഞു കിടക്കുന്നതിനാൽ ഏറെ വൈകാന്‍ സാധ്യതയുണ്ട്.
അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനവും നാലാം ദിനവും പൂര്‍ണമായും മഴയെടുത്തിരുന്നു. രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിർത്തുകയും ചെയ്തു. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റൺസിന് മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്.