കേരളം

kerala

ETV Bharat / sports

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: 'അശ്വിനും ജഡേജയും വേണം'; ശക്തമായ കാരണമുണ്ടെന്ന് സച്ചിന്‍

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കില്ലെന്ന തരത്തില്‍ ഒരു തെറ്റിദ്ധാരണയുള്ളതായും സച്ചിന്‍ പറഞ്ഞു.

Sachin Tendulkar  Ravindra Jadeja  Ashwin  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  രവീന്ദ്ര ജഡേജ  രവിചന്ദ്രൻ അശ്വിൻ  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  wtc final
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: 'അശ്വിനും ജഡേജയും വേണം'; ശക്തമായ കാരണമുണ്ടെന്ന് സച്ചിന്‍

By

Published : Jun 17, 2021, 4:59 PM IST

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ന്യൂസിലാന്‍ഡിനെതിരെ വെള്ളിയാഴ്ചയാണ് സതാംപ്ടണില്‍ മത്സരം നടക്കുക.

''ടീം കോമ്പിനേഷനില്‍ ഇടപെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ രവീന്ദ്ര ജഡേജയേയും രവിചന്ദ്രൻ അശ്വിനേയും കളിപ്പിക്കേണ്ടതിന് ശക്തമായ കാരണമുണ്ട്. രണ്ട് പേര്‍ക്കും നല്ല രീതിയില്‍ ബാറ്റ് ചെയ്യാനും മികച്ച പാര്‍ട്ട്ണര്‍ഷിപ്പ് കണ്ടെത്താനുമാവും''. സച്ചിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കില്ലെന്ന തരത്തില്‍ ഒരു തെറ്റിദ്ധാരണയുള്ളതായും സച്ചിന്‍ പറഞ്ഞു. "ഇംഗ്ലണ്ടിൽ സ്പിന്നർമാർക്ക് പിന്തുണ ലഭിക്കാത്തതിനെക്കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ, നിങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ വ്യത്യസ്തമായ പിന്തുണ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു," മുന്‍ ക്യാപ്റ്റന്‍ കൂടിയായ സച്ചിന്‍ പറഞ്ഞു.

also read:ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; മൂന്നാം പേസറെ തെരഞ്ഞെടുത്ത് ലക്ഷ്മണ്‍

"ആളുകള്‍ പ്രതലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ വായുവില്‍ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഒരു ക്വാളിറ്റി സ്പിന്നര്‍ക്ക് ബോള്‍ വായുവില്‍ പോലും ഡ്രിഫ്റ്റ് ചെയ്യാന്‍ സാധിക്കും. സാഹചര്യങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ വായുവില്‍ക്കൂടിപ്പോലും ബാറ്റ്സ്മാനെ കബളിപ്പിക്കാം.

ഓഫ് സ്പിന്നർ ഒരു ഇന്‍സൈഡ് എഡ്ജ് നേടുകയും ഷോർട്ട് ലെഗിൽ നിന്ന് പുറത്താക്കുകയും ചെയ്യണമെന്നില്ല. അവര്‍ പ്രതിരോധിക്കുമ്പോള്‍ നിങ്ങള്‍ക്ക് വായുവില്‍ ബോള്‍ ഡ്രിഫ്റ്റ് ചെയ്യാം. ഇത് ഔട്ട് സൈഡ് എഡ്ജിന് കാരണമാവുകയും ഫസ്റ്റ് സ്ലിപ്പില്‍ വിക്കറ്റ് ലഭിക്കുകയും ചെയ്യും" സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details