കേരളം

kerala

ETV Bharat / sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു - bcci

ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിങ്ങനെ അഞ്ച് പേസര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

WTC Final  India announce 15-member squad  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍  ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു  സതാംപ്ടണ്‍  bcci  ബിസിസിഐ
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By

Published : Jun 15, 2021, 8:23 PM IST

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ ബിസിസിഐ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. വൃധിമാന്‍ സാഹ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഹനുമ വിഹാരി എന്നിവര്‍ ടീമിലിടം കണ്ടെത്തിയപ്പോള്‍ മായങ്ക് അഗര്‍വാള്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പുറത്തായി. ഇതോടെ രോഹിത് ശര്‍മ്മയോടൊപ്പം ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിന് സ്ഥാനമുറപ്പായി.

ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിങ്ങനെ അഞ്ച് പേസര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മൂന്ന് പേര്‍ക്കാണ് സാധ്യത. ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുമെന്നുറപ്പാണ്. സ്പിന്നര്‍മാരായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നു പേസര്‍മാര്‍, രണ്ട് സ്പിന്നര്‍മാര്‍ എന്ന കോമ്പിനേഷനില്‍ ടീം കളിക്കുകയാണെങ്കില്‍ ഇരുവര്‍ക്കും ഒരുമിച്ച് അവസരം ലഭിക്കും.

also read: ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

ജൂൺ 18ന് സതാംപ്‌ടണിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 1.6 ദശലക്ഷം യുഎസ്‌ ഡോളറാണ്. 11.70 കോടി രൂപയോളം വരും ഈ തുക. തിങ്കളാഴ്‌ചയാണ് ഐസിസി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതേസമയം ഫൈനലിനുള്ള കമന്‍റേറ്റര്‍മാരുടെ പട്ടികയും ഐസിസി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഫൈനലിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ABOUT THE AUTHOR

...view details