മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ കൊവിഡ് മുക്തനായി. രണ്ടാഴ്ചയിലേറെ നീണ്ട നിരീക്ഷണത്തിന് ശേഷം താരം കൊല്‍ക്കത്തയിലെ വീട്ടില്‍ എത്തി. കഴിഞ്ഞ മെയ് നാലിനാണ് സാഹയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹ വെെകാതെ തന്നെ ടീമിനൊപ്പം ചേരും.
മുംബെെയിലാണ് ടീം പരിശീലനം നടത്തുന്നത്. ഇതിന് മുന്നോടിയായി ഒരിക്കല്‍ കൂടി സാഹ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയനാവേണ്ടതുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിനിടെയാണ് 36കാരനായ താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്.