കേരളം

kerala

ETV Bharat / sports

വൃദ്ധിമാൻ സാഹയ്‌ക്ക് ഭീഷണി: മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിന് രണ്ട് വര്‍ഷത്തെ വിലക്ക് - ബോറിയ മജുംദാര്‍

സംഭവം അന്വേഷിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശത്തില്‍ ബിസിസിഐ അപെക്‌സ് കൗൺസിലാണ് നടപടിയെടുത്തത്.

BCCI bans Boria Majumdar for two years in Wriddhiman Saha case  Wriddhiman Saha  Boria Majumdar  BCCI bans Boria Majumdar  ബോറിയ മജുംദാറിന് രണ്ട് വര്‍ഷത്തെ വിലക്ക്  വൃദ്ധിമാൻ സാഹ  വൃദ്ധിമാൻ സാഹ ഭീഷണിക്കേസ്  ബോറിയ മജുംദാര്‍  മജുംദാറിനെതിരെ ബിസിസിഐ നടപടി
സാഹയ്‌ക്ക് ഭീഷണി:ബോറിയ മജുംദാറിന് രണ്ട് വര്‍ഷത്തെ വിലക്ക്

By

Published : May 4, 2022, 4:21 PM IST

ന്യൂഡല്‍ഹി: വെറ്ററന്‍ ക്രിക്കറ്റര്‍ വൃദ്ധിമാൻ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിന് രണ്ട് വർഷത്തെ വിലക്കേര്‍പ്പെടുത്തി ബിസിസിഐ. സംഭവം അന്വേഷിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശത്തില്‍ ബിസിസിഐ അപെക്‌സ് കൗൺസിലാണ് നടപടിയെടുത്തത്. ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, ട്രഷറർ അരുൺ ധുമാല്‍, അപെക്‌സ് കൗൺസിൽ അംഗം പ്രഭ്‌തേജ് ഭാട്ടിയ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.

ഇതോടെ ഇന്ത്യയിലെ ഏത് ക്രിക്കറ്റ് മത്സരത്തിലും (ആഭ്യന്തരം, അന്താരാഷ്‌ട്രം) മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അക്രഡിറ്റേഷൻ ലഭിക്കില്ല. കൂടാതെ രണ്ട് വര്‍ഷത്തേക്ക് രജിസ്റ്റര്‍ ചെയ്‌ത കളിക്കാരുമായി അഭിമുഖം നടത്തുന്നതിനും, ബിസിസിഐയുമായോ, ബോർഡിന്‍റെ എല്ലാ യൂണിറ്റിലേയും അംഗങ്ങളുമായോ ബന്ധപ്പെടുന്നതിനും വിലക്കുണ്ട്.

ടെസ്റ്റ്‌ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സാഹ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അനുകൂലമായി പ്രതികരിക്കാതിരുന്ന ഈ അപമാനം താന്‍ മറക്കില്ലെന്ന തരത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍റെ ഭീഷണി. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം സാഹ ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍റെ പേര് പുറത്തുപറയാതിരുന്ന താരം ബിസിസിഐയോട് മാത്രമാണ് ഇത് വെളിപ്പെടുത്തിയത്. എന്നാൽ, തനിക്കെതിരായാണ് സാഹയുടെ ആരോപണമെന്ന് സമ്മതിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ രംഗത്തെത്തുകയായിരുന്നു. സാഹ തന്‍റെ ചാറ്റുകള്‍ വളച്ചൊടിച്ചുവെന്നായിരുന്നു വിശദീകരണം.

also read:ടി20യില്‍ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ; ടെസ്റ്റില്‍ ഓസീസിന് പിന്നില്‍, ഐസിസി വാര്‍ഷിക റാങ്കിങ് ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌ത സ്ക്രീൻഷോട്ടുകൾ വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്നും ബോറിയ പറഞ്ഞിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം സാഹയില്‍ നിന്നും കുറ്റാരോപിതനായ മജുംദാറില്‍ നിന്നും കമ്മിറ്റി മൊഴിയെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ABOUT THE AUTHOR

...view details