മുംബൈ:വനിത പ്രീമിയര്‍ ലീഗ് (Women's Premier League - WPL) രണ്ടാം പതിപ്പിന്റെ താരലേലം (WPL Player Auction 2024) ഡിസംബര്‍ 9ന് നടക്കുമെന്ന് ബിസിസിഐ (BCCI). മുംബൈയിലാണ് താരലേലം നടക്കുന്നത് (WPL Player Auction Date And Venue). പുതിയ സീസണിന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയും ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ടു.
പുതിയ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഉപയോഗിക്കാന്‍ ടീമുകള്‍ക്ക് പഴ്സ് തുകയായി 13.5 കോടി അധികമായി ലഭിക്കും. ഗുജറാത്ത് ജയന്റ്സിന്റെ പക്കലാണ് നിലവില്‍ കൂടുതല്‍ തുകയുള്ളത്. 5.95 കോടിയാണ് അവരുടെ കൈവശം. യുപി വാരിയേഴ്സ് (4 കോടി), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (3.35 കോടി), ഡല്‍ഹി കാപിറ്റല്‍സ് (2.25 കോടി), മുംബൈ ഇന്ത്യന്‍സ് (2.1 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പഴ്സില്‍ ശേഷിക്കുന്ന തുക.
അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാകും വനിത പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ നടക്കുന്നത്. മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കി പ്രഥമ വനിത പ്രീമിയര്‍ ലീഗ് ഈ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു നടന്നത്. അതേസമയം, അടുത്ത സീസണില്‍ ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ലീഗിന്റെ രണ്ടാം എഡിഷന് നടക്കുന്നത് എന്നാണ് സൂചന.
- ഡല്‍ഹി കാപിറ്റല്‍സ് വനിത ടീം(Delhi Capitals Retained Players List For WPL 2024)
നിലനിര്‍ത്തിയ താരങ്ങള്‍: മിന്നു മണി (Minnu Mani), ഷഫാലി വെര്‍മ, ജെര്‍മിയ റോഡ്രിഗസ്, മെഗ് ലാനിങ്, ആലിസ് കാപ്സി, അരുന്ധതി റെഡ്ഡി, ജെസ് ജൊനാസന്‍, ലോറ ഹാരിസ്, മാരിസെയ്ന്‍ കാപ്, പൂനം യാദവ്, രാധാ യാദവ്, ഷഫാലി വെര്‍മ, ശിഖ പാണ്ഡെ, സ്നേഹ ദീപ്തി, തനിയ ഭാട്ടിയ, ടൈറ്റസ് സധു.
- ഗുജറാത്ത് ജയന്റ്സ്(Gujarat GiantsRetained Players List For WPL 2024)