കേരളം

kerala

ETV Bharat / sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു - ന്യൂസിലാന്‍ഡ്

കോളിൻ ഗ്രാൻഡ്ഹോമിനെ സ്പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായും അജാക്‌സ്‌ പട്ടേലിനെ സ്പെഷ്യലിസ്റ്റ് സ്പിന്നറായും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

World Test Championship Final  New Zealand  ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു  ന്യൂസിലാന്‍ഡ്  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

By

Published : Jun 15, 2021, 7:41 PM IST

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. പരിക്കിന്‍റെ പിടിയിലുള്ള ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാൾട്ടിങും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വില്ല്യംസണ് നഷ്ടമായിരുന്നു.

കോളിൻ ഗ്രാൻഡ്ഹോമിനെ സ്പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായും അജാക്‌സ്‌ പട്ടേലിനെ സ്പെഷ്യലിസ്റ്റ് സ്പിന്നറായും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേസ് ബൗളർമാരായ ട്രെന്‍റ് ബോൾട്ട്, ടിം സൗത്തി, മാറ്റ് ഹെൻട്രി, കെയ്ൽ ജമെയ്‌സൺ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

also read: സുഖമായിരിക്കുന്നു, ആശുപത്രിയില്‍ നിന്ന് സെല്‍ഫിയുമായി എറിക്‌സൺ

ടോം ലാതം, ഹെൻ‌റി നിക്കോൾസ്, റോസ് ടെയ്‌ലർ, ഡെവൺ കോൺ‌വേ എന്നിവരെല്ലാം തങ്ങളുടെ സ്ഥാനം നിലനിർത്തി. ജേക്കബ് ഡഫി, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്‍റ്നർ, ഡൗഗ് ബ്രെയ്‌സ്‌വല്‍ എന്നിവര്‍ പുറത്തായി. ജൂൺ 18ന് സതാംപ്‌ടണിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുന്നത്.

ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 1.6 ദശലക്ഷം യുഎസ്‌ ഡോളറാണ്. 11.70 കോടി രൂപയോളം വരും ഈ തുക. തിങ്കളാഴ്‌ചയാണ് ഐസിസി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഫൈനലിനുള്ള കമന്‍റേറ്റര്‍മാരുടെ പട്ടികയും ചൊവ്വാഴ്ച ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details