ഹാമിൽട്ടൺ : വനിത ലോകകപ്പിൽ വമ്പൻമാരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്‌ട്രേലിയ. 12 റൺസിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ ജയം കണ്ടത്. 130 റൺസ് നേടിയ റേച്ചൽ ഹെയ്‌ൻസിന്‍റെയും 86 റൺസ് നേടിയ മെഗ് ലിന്നിങ്ങിന്‍റെയും മികവിലാണ് ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 310 റൺസ് നേടിയത്. ഒടുവിൽ അഞ്ച് പന്തിൽ 14 റൺസെടുത്ത എല്ലിസ് പെറിയാണ് ഓസ്‌ട്രേലിയയുടെ സ്‌കോർ 300 കടത്തിയത്.
സെഞ്ച്വറി നേടിയ റേച്ചൽ ഹെയ്‌ൻസിന്‍റയും ഇംഗ്ലണ്ടിന്‍റെ മുൻനിരയെ എറിഞ്ഞു തകര്‍ത്ത അലാന കിംഗിന്‍റെയും മികവാണ് ഓസീസിന് ജയം നേടിക്കൊടുത്തത്.
സ്കോർ:
ഓസ്ട്രേലിയ 310/3
ഇംഗ്ലണ്ട് 298/8
311 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് ഇന്നിംഗ്‌സിന്‍റെ നാലാം പന്തിൽ തന്നെ ഓപ്പണർ ലോറൻ വിൻഫീൽഡിനെ (0) നഷ്‌ടമായി. ഇതോടെ പ്രതിരോധത്തിലായ ഇംഗ്ലണ്ടിനെ ടാമി ബ്യൂമോണ്ടും ക്യാപ്റ്റൻ ഹെതർ നൈറ്റും കരകയറ്റി.ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്തപ്പോൾ 19-ാം ഓവറിൽ നൈറ്റിനെ (40) തഹ്ലിയ മഗ്രാത്ത് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു.
ALSO RAED:WOMENS WORLD CUP: അവസാന ഓവറിൽ അപ്രതീക്ഷിത വിജയം; ന്യൂസിലൻഡിനെ തകർത്ത് വെസ്റ്റ് ഇൻഡീസ്
ബ്യൂമോണ്ടും നാറ്റ് സ്‌കീവറും മൂന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ അലന കിംഗ് ബ്യൂമോണ്ടിനെ (74) പുറത്താക്കി ഇംഗ്ലണ്ടിന് കനത്ത പ്രഹരമേൽപ്പിച്ചു. 85 പന്തിൽ 109 റൺസ് നേടിയ നാറ്റ് സ്‌കീവർ സോഫിയ ഡങ്ക്‌ലിയെ കൂട്ടുപിടിച്ച് പോരാട്ടം തുടർന്നെങ്കിലും വിജയത്തിന് 12 റൺസകലെ ഇന്നിംഗ്‌സ് അവസാനിച്ചു.