ചെസ്റ്റർ ലെ സ്ട്രീറ്റ് (ഇംഗ്ലണ്ട്) :ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 13-ാം ഓവറില്‍ 9 വിക്കറ്റ് ശേഷിക്കെയാണ് ആതിഥേയര്‍ മറികടന്നത്. നാല് വിക്കറ്റ് നേടി ഇന്ത്യന്‍ ബാറ്റര്‍മാരെ എറിഞ്ഞൊതുക്കിയ സാറ ഗ്ലെന്‍ ആണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് വനിതകള്‍ 1-0ന് മുന്നിലെത്തി.
133 റൺസ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ക്കായി ഓപ്പണര്‍മാരായ ഡാനി വയറ്റും, സോഫിയ ഡങ്ക്ലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 60 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 16 പന്തില്‍ 24 റണ്‍സ് നേടിയ ഡാനി വയറ്റിന്‍റെ വിക്കറ്റ് സ്‌നേഹ റാണയാണ് നേടിയത്.