സില്‍ഹെറ്റ്: വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ തായ്‌ലന്‍ഡിന്‍ 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 148 റണ്‍സ് നേടിയത്. 28 പന്തില്‍ 42 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യന്‍ ടോപ് സ്‌കോറര്‍.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കായി സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 38 റൺസ് കൂട്ടിച്ചേര്‍ത്തു. നിര്‍ണായക മത്സരത്തില്‍ 14 പന്തില്‍ 13 റൺസ് കണ്ടെത്താനെ സമൃതി മന്ദാനയ്‌ക്ക് കഴിഞ്ഞുള്ളു. രണ്ടാം വിക്കറ്റില്‍ ജെര്‍മിയ റോഡ്രിഗസ് - ഷഫാലി വര്‍മ സഖ്യം ഇന്ത്യന്‍ സ്‌കോര്‍ അന്‍പത് കടത്തി.