പൂനെ: വനിത ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ സൂപ്പര്‍ നോവാസിന് തകര്‍പ്പന്‍ ജയം. സ്‌മൃതി മന്ദാന നയിക്കുന്ന ട്രെയ്ല്‍ബ്ലേസേഴ്‌സിനെ 49 റണ്‍സിനാണ് സൂപ്പര്‍നോവാസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്‌ടപ്പെടുത്തി 163 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ട്രെയ്ല്‍ബ്ലേസേഴ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 114 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ പൂജ വസ്‌ത്രാകറാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിനെ തകര്‍ത്തത്. 23 പന്തില്‍ 34 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിന്‍റെ ടോപ് സ്‌കോറര്‍.
ഹെയ്‌ലി മാത്യൂസ് (18), ജമീമ റോഡ്രിഗസ് (24), രേണുക സിങ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സോഫിയ ഡങ്ക്‌ളി (1), ഷര്‍മിന്‍ അക്തര്‍ (0), റിച്ച ഘോഷ് (2), അരുന്ധതി റെഡ്ഡി (0), സല്‍മ ഖതുന്‍ (0), പൂനം യാദവ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക സിങ് (14), രാജേശ്വരി ഗെയ്കവാദ് (7) എന്നിവര്‍ പുറത്താവാതെ നിന്നു.
സൂപ്പര്‍ നോവാസിനായി പൂജയ്‌ക്ക് പുറമെ സോഫി എക്ലെസ്റ്റോണ്‍, അലാന കിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മേഘ്‌ന സിങ് ഒരു വിക്കറ്റ് വീഴ്ത്തി.