സില്‍ഹെറ്റ്: വനിത ഏഷ്യ കപ്പ് ക്രിക്കറ്റില്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഫൈനലിലേക്കെത്തുന്നത്. ആവേശം അവസാന പന്ത് വരെ നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് ലങ്കന്‍ വനിതകളുടെ മുന്നേറ്റം.
വനിത ഏഷ്യ കപ്പ്: തകര്‍പ്പന്‍ ഡാന്‍സുമായി ഫൈനല്‍ പ്രവേശനം ആഘോഷിച്ച് ലങ്കന്‍ താരങ്ങള്‍-വീഡിയോ
വനിത ഏഷ്യ കപ്പ് ക്രിക്കറ്റിലെ ഫൈനല്‍ പ്രവേശനത്തിന് ശേഷം നൃത്തം ചെയ്‌ത് ആഘോഷിക്കുന്ന ലങ്കന്‍ താരങ്ങളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 121 റണ്‍സെ നേടാനായുള്ളു. ഈ ത്രില്ലര്‍ വിജയം ഗ്രൗണ്ടില്‍ ഡാന്‍സ് ചെയ്താണ് ലങ്കന്‍ താരങ്ങള്‍ ആഘോഷിച്ചത്. ടീം അംഗങ്ങളെല്ലാം ചേര്‍ന്ന് നടത്തിയ നൃത്തം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തു. ശ്രീലങ്ക ക്രിക്കറ്റാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്‍റെ വീഡിയോ പങ്കുവച്ചത്.
അതേസമയം ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ശ്രീലങ്കയുടെ എിരാളി. ആദ്യ സെമിയില്‍ തായ്‌ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിനെത്തുന്നത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 74 റൺസ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.