കേരളം

kerala

വനിത ഏഷ്യ കപ്പ്: ഇന്ന് കൊടിയേറ്റം, ഇന്ത്യയ്‌ക്ക് ആദ്യ എതിരാളി ശ്രീലങ്ക

വനിത ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുന്നു.

By

Published : Oct 1, 2022, 10:46 AM IST

Published : Oct 1, 2022, 10:46 AM IST

women s asia cup  india w vs srilanka w  വനിത ഏഷ്യ കപ്പ്  ഇന്ത്യ vs ശ്രീലങ്ക  ഇന്ത്യ വനിത ക്രിക്കറ്റ് ടീം  ഹര്‍മന്‍പ്രീത് കൗര്‍  Harmanpreet Kaur  സ്‌മൃതി മന്ദാന  Smriti Mandana
വനിത ഏഷ്യ കപ്പ്: ഇന്ന് കൊടിയേറ്റം, ഇന്ത്യയ്‌ക്ക് ആദ്യ എതിരാളി ശ്രീലങ്ക

സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് പൂരത്തിന് ഇന്ന്(ഒക്‌ടോബര്‍ 1) കൊടിയേറ്റം. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന് ബംഗ്ലാദേശാണ് ആതിഥേയത്വം വഹിക്കുന്നത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ശ്രീലങ്കയാണ് എതിരാളി. സിൽഹെറ്റ് ഔട്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് കളി ആരംഭിക്കുന്നത്.

രോഹിത് ശര്‍മ നയിച്ച പുരുഷ ക്രിക്കറ്റ് ടീം ഏഷ്യ കപ്പില്‍ നിന്നും തോറ്റു മടങ്ങിയിരുന്നു. ഇനി തങ്ങളുടെ ഉഴത്തിനാണ് ഹര്‍മന്‍പ്രീത് കൗറും കൂട്ടരുമിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവരുടെ മണ്ണില്‍ തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് സംഘം.

ലങ്കയ്‌ക്കെതിരായ മുന്‍ മത്സരങ്ങള്‍ വമ്പന്‍ ആധിപത്യമാണ് ഇന്ത്യയ്‌ക്കുള്ളത്. നേരത്തെ 20 തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോഴും 16 തവണയും ജയിച്ചത് ഇന്ത്യയാണ്. നാല് മത്സരങ്ങള്‍ മാത്രമാണ് ലങ്കയ്‌ക്കൊപ്പം നിന്നത്.

ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീം നേരത്തെ തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സ്‌മൃതി മന്ദാനയാണ് ഉപനായിക. പരിക്ക് മൂലം ഇംഗ്ലണ്ട് പര്യടനം നഷ്‌ടമായ ജെമിമ റോഡ്രിഗസ് തിരിച്ചെത്തിയത് ടീമിന്‍റെ കരുത്ത് വര്‍ധിപ്പിക്കും.

റിച്ച ഘോഷാണ് വിക്കറ്റ് കീപ്പര്‍. സ്‌മൃതി മന്ദാനയും ഷഫാലി വർമയും ഓപ്പണര്‍മാരായെത്തും. ഹർമൻപ്രീത്, ജെമീമ എന്നിവർക്കൊപ്പം സബിനേനി മേഘ്‌ന, ദയാലൻ ഹേമലത, കെപി നവ്‌ഗിരെ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ.

ഓള്‍റൗണ്ടറായ ദീപ്‌തി ശര്‍മയ്ക്കും ബാറ്റ് കൊണ്ട് സംഭാവന ചെയ്യാന്‍ കഴിയും. രേണുക സിങ്‌, മേഘ്‌ന സിങ്‌, പൂജ വസ്‌ത്രാകർ എന്നിവരടങ്ങിയതാണ് പേസ് യൂണിറ്റ്. രാധ യാദവ്, സ്‌നേഹ് റാണ, രാജേശ്വരി ഗെയ്‌ക്‌വാദ് എന്നിവരാണ് ടീമിലെ സ്‌പിന്നര്‍മാര്‍. താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ മൂന്നിന് മലേഷ്യ, നാലിന് യുഎഇ എന്നീ ടീമുകള്‍ക്കെതിരെയും ഇന്ത്യ കളിക്കും. ഏഴിന് പാകിസ്ഥാനെതിരേയും ഇന്ത്യയ്ക്ക് മത്സരമുണ്ട്. തുടര്‍ന്ന് എട്ടിന് ബംഗ്ലാദേശിനേയും പത്തിന് തായ്‌ലന്‍ഡിനെയും ഇന്ത്യ നേരിടും.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്‌തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, സബിനേനി മേഘ്‌ന, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), സ്‌നേഹ റാണ, ദയാലന്‍ ഹേമലത, മേഘ്‌ന സിങ്, രേണുക താക്കൂർ, പൂജ വസ്‌ത്രാകർ, രാജേശ്വരി ഗെയ്‌ക്‌വാദ്, രാധ യാദവ്, കെപി നവ്‌ഗിരെ

സ്റ്റാന്‍ഡ് ബൈ: താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍.

ABOUT THE AUTHOR

...view details