സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 66 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 65 റണ്‍സെടുത്തത്. 22 പന്തില്‍ 18 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇനോക രണവീരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
ഒഷാദി രണസിന്‍ഹേ (13) ആണ് രണ്ടക്കം കണ്ട മറ്റൊരു താരം. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു (12), അനുഷ്‌ക സഞ്ജീവനി (2), ഹര്‍ഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദില്‍ഹരി (1), നിലക്ഷ ഡിസില്‍വ (6), മൽഷ ഷെഹാനി (0), സുഗന്ധിക കുമാരി (6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
അച്ചിനി കുലസൂരിയ (6) രണവീരയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ഇന്നിങ്‌സിലാകെ അഞ്ച് ഫോറുകള്‍ മാത്രമാണ് ലങ്കയ്‌ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ഇന്ത്യയ്‌ക്കായി രേണുക സിങ് മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്‌കവാദ്, സ്‌നേഹ് റാണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.