സിൽഹെറ്റ് (ബംഗ്ലാദേശ്): വനിത ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കി തായ്‌ലന്‍ഡ്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും നാല് വിക്കറ്റും ശേഷിക്കെയാണ് തായ്‌ലന്‍ഡ് മറികടന്നത്. അര്‍ധസെഞ്ച്വറി നേടിയ നത്തകാൻ ചന്തത്തിന്‍റെ ബാറ്റിങ് പ്രകടനമാണ് തായ്‌ലന്‍ഡിന് കരുത്തരായ പാകിസ്ഥാനെതിരെ വിജയം സമ്മാനിച്ചത്.
51 പന്തില്‍ 61 റണ്‍സാണ് ചന്തം പാകിസ്ഥാനെതിരെ നേടിയത്. അഞ്ച് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു തായ്‌ലന്‍ഡ് ഓപ്പണറുടെ ഇന്നിങ്സ്. നത്തകാൻ ചന്തത്തിന് പുറമെ രണ്ട് പേര്‍ മാത്രമാണ് തായ്‌ലന്‍ഡ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്.