കേരളം

kerala

ETV Bharat / sports

Rohit Sharma: ഹിറ്റ്‌മാന് 35 വയസ്; ആശംസകളുമായി താരങ്ങള്‍ - virat kohli wishes Rohit Sharma

1987 ഏപ്രില്‍ 30ന് ജനിച്ച താരം ഇന്ന് തന്‍റെ 35ാം പിറന്നാളാണ് ആഘോഷിക്കുന്നത്.

Wishes pour in for Hitman Rohit Sharma as he turns 35  Rohit Sharma birthday  Rohit Sharma  virat kohli wishes Rohit Sharma  രോഹിത് ശര്‍മ പിറന്നാള്‍
Rohit Sharma: ഹിറ്റ്‌മാന് 35 വയസ്; ആശംകളുമായി താരങ്ങള്‍

By

Published : Apr 30, 2022, 5:22 PM IST

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിരാട് കോലിയുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍. 1987 ഏപ്രില്‍ 30ന് ജനിച്ച താരം ഇന്ന് 35ാം പിറന്നാളാണ് ആഘോഷിക്കുന്നത്. സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, അജിന്‍ക്യ രഹാനെ, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, സുരേഷ്‌ റെയ്‌ന, ഗൗതം ഗംഭീര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്ക് പുറമെ ബിസിസിഐയും മുംബൈ ഇന്ത്യന്‍സും താരത്തിന് ആശംസകളുമായെത്തിയിട്ടുണ്ട്.

വിരാട് കോലിയുടെ പിന്‍ഗാമിയായി ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും നയിക്കുന്ന രോഹിത് 2007ലാണ് ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തുന്നത്. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ (3), ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (264) എന്നിവയുള്‍പ്പെടെ നിരവധി റെക്കോഡുകള്‍ താരത്തിന്‍റെ പേരിലുണ്ട്.

ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടവും രോഹിത്തിന്‍റെ പേരിലാണ്. 2019 ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ ഒമ്പത് സെഞ്ചുറികളാണ് രോഹിത്തിന്‍റെ പട്ടികയിലുള്ളത്. ഇതുവരെ 41 അന്താരാഷ്ട്ര സെഞ്ചുറികൾ നേടാനും രോഹിത്തിനായിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിക്കാനും രോഹിത്തിനായിട്ടുണ്ട്. രോഹിത്തിന് പ്രമുഖരുടെ പിറന്നാള്‍ ആശംസകള്‍ വായിക്കാം...

ABOUT THE AUTHOR

...view details