ബാര്‍ബഡോസ് :വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ഇന്ത്യയുടെ (India) ഏകദിന പരമ്പരയ്‌ക്ക് ടോസ് വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ലോകകപ്പിലേക്കുള്ള വഴിയില്‍ ഇന്ത്യയുടെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത് കൊണ്ട് തന്നെ ഈ പരമ്പരയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏകദിന ലോകകപ്പിന് മുന്‍പ് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കൂടിയാണ് ഇന്ത്യ കരീബിയന്‍ മണ്ണിലിറങ്ങുന്നത്.
അതുകൊണ്ട് തന്നെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരൊക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുമെന്ന കാത്തിരിപ്പില്‍ കൂടിയാണ് ആരാധകര്‍. നിലവിലെ സാഹചര്യത്തില്‍, പലരും ഉറ്റുനോക്കുന്നത് നാലാം നമ്പറില്‍ ഇന്ത്യയ്‌ക്കായി ആര് കളിക്കുമെന്നാണ്. സൂര്യകുമാര്‍ യാദവ് (Suryakumar Yadav), സഞ്‌ജു സാംസണ്‍ (Sanju Samson), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നീ മൂന്ന് താരങ്ങളുടെ പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ഈ സ്ഥാനത്തേക്ക് ആരെത്തും എന്ന ആശയക്കുഴപ്പം ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ സാധ്യത ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍ (Wasim Jaffer). മത്സരത്തിന് മുന്നോടിയായാണ് താരത്തിന്‍റെ പ്രവചനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്‌സ്വാളും ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് വസീം ജാഫര്‍ പറയുന്നത്.
പിന്നാലെ മൂന്നാം നമ്പറില്‍ വിരാട് കോലിയുമെത്തും. സഞ്ജു സാംസണിനെയാണ് വസീം ജാഫര്‍ തന്‍റെ ടീമിന്‍റെ നാലാം നമ്പറിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇഷാന്‍ കിഷനെ മറികടന്ന് വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടുകൂടിയാണ് സഞ്‌ജുവിനെ ജാഫര്‍ പരിഗണിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം.
ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും സൂര്യകുമാര്‍ യാദവ് ആറാം നമ്പറിലും ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യണമെന്നാണ് വസീം ജാഫറിന്‍റെ അഭിപ്രായം. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്‌പിന്നര്‍മാര്‍. മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നീ രണ്ട് പേസര്‍മാരാണ് വസീം ജാഫര്‍ പ്രവചിച്ച ടീമില്‍ ഉള്ളത്.
ബാറ്റിങ് ഡെപ്‌ത് എട്ടാം നമ്പര്‍ വരെയുള്ള താരങ്ങളെയാണ് വസീം ജാഫര്‍ തന്‍റെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പറായി സഞ്‌ജുവിനെയും ആറാം നമ്പറില്‍ സൂര്യ കുമാര്‍ യാദവിനെയും തെരഞ്ഞെടുത്തിരിക്കുന്നതാണ് ജാഫറിന്‍റെ പ്രവചനത്തിലെ ശ്രദ്ധേയമായ കാര്യം. അതേസമയം, വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം നീല ജഴ്‌സിയില്‍ കളിക്കാനിറങ്ങുന്നത്.
Read More :WI vs IND | ലോകകപ്പ് ഒരുക്കങ്ങളുടെ അവസാനഘട്ടം, സഞ്‌ജുവിനും സൂര്യയ്ക്കും നിര്‍ണായകം ; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനം ഇന്ന്
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് :ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അതനാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.