കേരളം

kerala

ETV Bharat / sports

WATCH | ചാഹലിന്‍റെ മേല്‍ 'കുതിര കയറി' രോഹിത് ; പുഞ്ചിരിയോടെ അവഗണിച്ച് വിരാട് കോലി

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചാഹലിനൊപ്പം തമാശ കളിക്കുന്ന രോഹിത് ശര്‍മയുടേയും (Rohit Sharma) ഇതിനെ ചെറുപുഞ്ചിരിയോടെ അവഗണിക്കുന്ന വിരാട് കോലിയുടേയും ദൃശ്യം വൈറല്‍

Hardik Pandya  Rohit Sharma  Virat Kohli  WI vs IND  Rohit Sharma fun video  west indies vs india  രോഹിത് ശര്‍മ  വിരാട് കോലി  യുസ്‌വേന്ദ്ര ചാഹല്‍  രോഹിത് ശര്‍മ വൈറല്‍ വിഡിയോ
രോഹിത് ശർമ, വിരാട് കോലി

By

Published : Jul 31, 2023, 4:17 PM IST

ബാര്‍ബഡോസ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ആറ് വിക്കറ്റിന്‍റെ ഞെട്ടിക്കുന്ന തോൽവിയാണ് ടീം ഇന്ത്യ നേരിട്ടത്. രോഹിത് ശർമയ്ക്കും (Rohit Sharma) വിരാട് കോലിക്കും (Virat Kohli ) വിശ്രമം അനുവദിച്ചതോടെ ടീമിന്‍റെ നായകസ്ഥാനം ഹാർദിക് പാണ്ഡ്യയെ (Hardik Pandya) ഏൽപ്പിച്ചിരുന്നു. എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ ഹാര്‍ദിക് പരാജയപ്പെട്ടു.

മത്സരത്തില്‍ മുഴുവൻ സമയവും ആതിഥേയർക്ക് ഇന്ത്യയ്‌ക്ക് മേൽ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ സന്ദർശക ക്യാമ്പിലെ സന്തോഷകരമായ അന്തരീക്ഷം മാറ്റാൻ അതിന് കഴിഞ്ഞിരുന്നില്ല. മത്സരം പുരോഗമിക്കുന്നതിനിടെ യുസ്‌വേന്ദ്ര ചാഹലിനൊപ്പം (Yuzvendra Chahal) തമാശ കളിക്കുന്ന രോഹിത് ശര്‍മയുടേയും ഇതിനെ ചെറു പുഞ്ചിരിയോടെ അവഗണിക്കുന്ന വിരാട് കോലിയുടേയും ദൃശ്യം വൈറലാണ്.

വിരാട് കോലിക്കും ജയദേവ് ഉനദ്ഘട്ടിനുമൊപ്പം ഡഗൗട്ടിൽ ഇരിക്കുന്ന ചാഹലിനെ ഒരു 'അജ്ഞാത കൈ' തമാശയായി അടിക്കുന്നതാണ് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പിന്നീടാണ് അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് വ്യക്തമാകുന്നത്.

വീഡിയോ കാണാം..

അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയെ 40.5 ഓവറില്‍ 181 റണ്‍സിന് വിന്‍ഡീസ് ഓള്‍ ഔട്ട് ആക്കിയിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനായിരുന്നു സന്ദര്‍ശകരുടെ ടോപ് സ്‌കോററായത്. 55 പന്തുകളില്‍ 55 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. ശുഭ്‌മാന്‍ ഗില്‍ (49 പന്തുകളില്‍ 34), സൂര്യകുമാര്‍ യാദവ് (25 പന്തുകളില്‍ 24), രവീന്ദ്ര ജഡേജ (21 പന്തുകളില്‍ 10), ശാര്‍ദുല്‍ താക്കൂര്‍ (22 പന്തുകളില്‍ 16) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഒരക്കം കടന്ന മറ്റ് താരങ്ങള്‍. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ ഷായ്‌ ഹോപ്പിന്‍റെ അര്‍ധ സെഞ്ചുറിയും കെസി കാര്‍ട്ടിയുടെ ഉറച്ച പിന്തുണയുമാണ് ടീമിന് രക്ഷയായത്. 80 പന്തുകളില്‍ പുറത്താവാതെ 63 റണ്‍സാണ് ഷായ്‌ ഹോപ് നേടിയത്. 65 പന്തുകളില്‍ പുറത്താവാതെ 48 റണ്‍സായിരുന്നു കെസിയുടെ സമ്പാദ്യം.

ALSO READ: Suryakumar Yadav| സൂര്യ ഏകദിനം പഠിക്കുകയാണ്, കഴിയുന്നത്ര അവസരങ്ങൾ നല്‍കും; അകമഴിഞ്ഞ പിന്തുണ അറിയിച്ച് രാഹുല്‍ ദ്രാവിഡ്

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-1ന് ഇന്ത്യയ്‌ക്ക് ഒപ്പമെത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്ക് സന്ദര്‍ശകര്‍ വിജയം നേടിയിരുന്നു. പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അവസാന മത്സരം നാളെ ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് ഏകദിനങ്ങളിലേത് സമാനമായി ബാറ്റിങ് പരീക്ഷണം ഇന്ത്യ വീണ്ടും തുടരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴുമണിക്കാണ് കളി തുടങ്ങുക.

ABOUT THE AUTHOR

...view details