കേരളം

kerala

ETV Bharat / sports

WI vs IND | ടി20യില്‍ ഗില്‍ കളിച്ചേക്കില്ല, മൂന്ന് പേര്‍ ടെസ്റ്റില്‍ അരങ്ങേറാന്‍ സാധ്യത..ഇന്ത്യന്‍ ടീം പ്രഖ്യാപനം അടുത്ത വാരം - രോഹിത് ശര്‍മ്മ

ജൂലൈ 12നാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. 2 ടെസ്റ്റ്, 3 ഏകദിനം, 5 ടി20 മത്സരങ്ങളാണ് ഇന്ത്യന്‍ സംഘം വിന്‍ഡീസില്‍ കളിക്കുന്നത്.

WI vs IND  WI vs IND indian squad announcement  bcci  indian cricket team  shubman gill  ഇന്ത്യ  വെസ്റ്റ് ഇന്‍ഡീസ്  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  രോഹിത് ശര്‍മ്മ  ശുഭ്‌മാന്‍ ഗില്‍
Shubman Gill

By

Published : Jun 22, 2023, 12:27 PM IST

മുംബൈ:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) ഫൈനലിലെ തോല്‍വിയ്‌ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) വീണ്ടും മൈതാനത്തേക്ക് ഇറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇന്ത്യയ്‌ക്ക് ഇനി വരാനിരിക്കുന്നത്. ജൂലൈ 12നാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്.

ടെസ്റ്റും ഏകദിനവും ടി20-യും അടങ്ങിയ മത്സരങ്ങളാണ് ഇന്ത്യന്‍ സംഘം വിന്‍ഡീസില്‍ കളിക്കുക. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്.

ടെസ്റ്റ് മത്സരങ്ങളോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. ഡൊമിനിക്കയിലെ വിന്‍ഡ്‌സണ്‍ പാര്‍ക്കില്‍ ജൂലൈ 12നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്കില്‍ ജൂലൈ 20 മുതലാണ് രണ്ടാം ടെസ്റ്റ്.

അതേസമയം, വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ആഴ്ചയില്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ജൂലൈ ആദ്യ വാരത്തോടെ ആയിരിക്കും ഇന്ത്യന്‍ സംഘം വിന്‍ഡീസിലേക്ക് പുറപ്പെടുക.

ഏഷ്യ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനിയുള്ള ഓരോ പരമ്പരയും അതിലെ മത്സരങ്ങളും നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ചില സര്‍പ്രൈസുകളും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

നേരത്തെ, ഈ പരമ്പരയില്‍ നിന്നും സീനിയര്‍ താരങ്ങളായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരെ മാറ്റി നിര്‍ത്തിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ ഇവരും ടീമിലുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. ഒരു മുതിര്‍ന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രോഹിത് ശര്‍മ്മ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹമായിരിക്കും വിന്‍ഡീസ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്നും യുവതാരം ശുഭ്‌മാന്‍ ഗില്ലിനെ (Shubman Gill) ഒഴിവാക്കാനാണ് സാധ്യത. ഏഷ്യ കപ്പും ഏകദിന ലോകകപ്പും വരുന്ന സാഹചര്യത്തില്‍ താരത്തിന്‍റെ ജോലിഭാരം കുറയ്‌ക്കുന്നതിനായാണ് ഇത്തൊരമൊരു തീരുമാനമെടുക്കുക. ടെസ്റ്റില്‍ സര്‍ഫറാസ് ഖാനും മുകേഷ് കുമാറിനും അവസരം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഉമേഷ് യാദവിനും സ്ഥാനം ലഭിക്കുന്നതില്‍ വ്യക്തത വന്നിട്ടില്ല.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ ഇഷാന്‍ കിഷനും ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിയൊരുങ്ങാനാണ് സാധ്യത. കൂടാതെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്ക് തിരികെ കൊണ്ട് വരാനും ബിസിസിഐ സെലക്‌ടര്‍മാര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഇത് വിന്‍ഡീസ് പര്യടനത്തിലൂടെ ആയിരിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യ കപ്പിനും ഏകദിന ലോകകപ്പിനും ശേഷമായിരിക്കും ഹാര്‍ദിക്കിന്‍റെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ്. നിലവില്‍ ഏകദിന ടി20 മത്സരങ്ങളില്‍ മാത്രമായിരിക്കും ഹാര്‍ദിക്ക് കളിക്കുക.

Also Read :WI vs IND | ' നായകന് വിശ്രമമില്ല'; വിന്‍ഡീസ് പര്യടനത്തിലും രോഹിത് തന്നെ നയിക്കുമെന്ന് ബിസിസിഐ പ്രതിനിധി

ABOUT THE AUTHOR

...view details