ഗയാന:വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) രണ്ടാം ടി20യ്‌ക്കായി ടീം ഇന്ത്യ (India) ഇന്നാണ് ഇറങ്ങുന്നത്. ട്രിനിഡാഡിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് തോല്‍വി വഴങ്ങിയ ഇന്ന് ആതിഥേയരെ മലര്‍ത്തിയടിച്ച് വിജയവഴിയില്‍ തിരികെയെത്താനുള്ള ശ്രമത്തിലാണ്. പരമ്പരയിലെ ആദ്യ കളിയില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയെ വിന്‍ഡീസ് തകര്‍ത്തത്.
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് 149 റണ്‍സില്‍ പൂട്ടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും പോരാട്ടം ഒന്‍പത് വിക്കറ്റിന് 145 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇതിന് പിന്നാലെ രണ്ടാം മത്സരത്തിന് മുന്‍പ് ഇന്ത്യ ഇറങ്ങുമ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ അഴിച്ചുപണി നടത്തണമെന്ന അഭിപ്രായവുമായി വസീം ജാഫര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ഒരു അധിക ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു വസീം ജാഫറിന്‍റെ നിര്‍ദേശം. ഈ സ്ഥാനത്തേക്ക് യുവതാരം യശസ്വി ജയ്സ്വാളിനെ (Yashasvi Jaiswal) പരിഗണിക്കാമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടിരുന്നു.
Also Read :Sanju Samson | സഞ്‌ജുവിന്‍റെ സ്ഥാനം ആദ്യ നാലില്‍, ഫിനിഷറാക്കി നശിപ്പിക്കരുത് : കമ്രാന്‍ അക്‌മല്‍
എന്നാല്‍, ഇപ്പോള്‍ എതിരഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. ഇതിന്‍റെ കാരണങ്ങളും തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.