കൊളംബോ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ആധികാരിക വിജയം നേടിയാണ് ഇന്ത്യ ചാമ്പ്യന്മാരായത് (India vs Sri Lanka). കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ ആറ് വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജിന്‍റെ മികവില്‍ 50 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയ്‌ക്കായിരുന്നു. വെറും 37 പന്തുകളില്‍ ഇന്ത്യ മറുപടിയും കൊടുത്തു. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കെയുള്ള ഈ കിരീട നേട്ടം ടീമിന് പകരുന്ന ഊര്‍ജം ചെറുതാവില്ല. സമ്മാനദാന ചടങ്ങിനിടെ ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം ഏഷ്യ കപ്പ് ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി ഉയര്‍ത്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്തിരുന്നു. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ 20-കാരന്‍ തിലക് വര്‍മ (Tilak Varma) ആയിരുന്നു ട്രോഫി ആദ്യം ഉയര്‍ത്തിയത്.
ടീമിലെ പുതിയ അംഗത്തിനോ അല്ലെങ്കില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനോ മറ്റുള്ളവർക്ക് മുമ്പ് ട്രോഫി ഉയർത്താൻ അവസരം നൽകുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ പതിവാണ്. എന്നാല്‍ തൊട്ടുപിന്നാലെ ട്രോഫി ഉയർത്തിയത് ആരാണെന്നാണ് സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ച നടക്കുന്നത് (Asia Cup 2023 Trophy Lifted person).
കളിക്കാരനോ പരിശീലകനോ ഫിസിയോയോ ആയിരുന്നില്ല അയാളെന്നതാണ് ഇതിന് കാരണം (Who Lifted Asia Cup 2023 Trophy). മേല്‍പ്പറഞ്ഞ റോളുകാരനല്ലെങ്കിലും ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട അംഗമായ അയാളുടെ പേര് രഘു രാഘവേന്ദ്ര (Raghu Raghavendra) എന്നാണ്. ടീമിന്‍റെ 'ത്രോ ഡൗൺ സ്പെഷ്യലിസ്റ്റി'ന്‍റെ ചുമതലയാണ് രഘു രാഘവേന്ദ്ര വഹിക്കുന്നത്.