കൊല്‍ക്കത്ത : ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ്‌ഇന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പേസര്‍ ആവേശ് ഖാന് അരങ്ങേറ്റം കുറിക്കും.
ശ്രേയസ് അയ്യര്‍, റിതുരാജ് ഗെയ്‌ക്‌വാദ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിട്ടുണ്ട്. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ പുറത്തിരുത്തി.
റിതുരാജ് ഗെയ്‌ക്‌വാദും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.ആദ്യ രണ്ട് മത്സരങ്ങളിലും മിന്നും ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ഇതോടെ പരമ്പര തൂത്തുവാരാന്‍ രോഹിത്തും സംഘവും ലക്ഷ്യമിടുമ്പോള്‍ ആശ്വാസ ജയത്തിനാണ് കീറണ്‍ പൊള്ളാഡിന്‍റെ നേതൃത്വത്തിലുള്ള കരീബിയന്‍ ടീമിന്‍റെ ശ്രമം.
ഇന്ത്യ പ്ലേയിങ് ഇലവന്‍ : റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ(w), രോഹിത് ശർമ(c), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ശാർദുൽ താക്കൂർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ