അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ഏകദിന- ടി20 പരമ്പരയ്‌ക്കായി വെസ്റ്റ് ഇൻഡീസ് ടീം ഇന്ന് രാവിലെ ഇന്ത്യയിലെത്തി. ടി20 യിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ആത്‌മവിശ്വാത്തിലാണ് കരീബിയന്‍ ടീം ഇന്ത്യയില്‍ പരമ്പരക്കെത്തുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫെബ്രുവരി 6, 9, 11 തിയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്. 16, 18, 20 തിയതികളില്‍ കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ടി20 മത്സരങ്ങള്‍ നടക്കും.
വിന്‍ഡീസ് ടീം ഇന്ത്യയിലെത്തി, ഏകദിന പരമ്പര ഫെബ്രുവരി ആറിന് തുടങ്ങും - വെസ്റ്റ് ഇൻഡീസ് vs ഇന്ത്യ
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫെബ്രുവരി 6, 9, 11 തിയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്. 16, 18, 20 തിയതികളില്‍ കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ടി20 മത്സരങ്ങള്‍ നടക്കും.

പരിമിത ഓവർ പരമ്പരയ്‌ക്കായി വിന്‍ഡീസ് ഇന്ത്യയിലെത്തി
നിലവിലെ കൊവിഡ് സാഹചര്യം കാരണം ഏകദിനങ്ങൾ അടച്ചിട്ട വേദിയില്‍ നടത്തുമെന്ന് ആതിഥേയത്വം വഹിക്കുന്ന ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ (ജി.സി.എ) ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മൂന്ന് ടി20 മത്സരങ്ങൾക്കായി 75 ശതമാനം കാണികളെ അനുവദിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ALSO READ:IND VS WI: ടി20യിൽ 70 ശതമാനം കാണികൾക്ക് പ്രവേശനം, ഏകദിന പരമ്പര അടച്ചിട്ട വേദിയിൽ