ദുബായ് :കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനോടേറ്റ തോൽവിയാണ് ലോകകപ്പിനിടെ വിരമിക്കൽ പ്രഖ്യാപനം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് അഫ്‌ഗാൻ സൂപ്പർ താരം അസ്‌ഗർ അഫ്‌ഗാൻ. ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് 33 കാരനായ താരം കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
'യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കണം. വിരമിക്കാൻ ഇതാണ് അതിന് പറ്റിയ അവസരമെന്ന് എനിക്ക് തോന്നി. ഈ സമയത്ത് എന്തിനാണ് ഈ തീരുമാനമെടുത്തതെന്ന് നിരവധി പേര്‍ എന്നോട് ചോദിക്കുന്നു. എന്നാല്‍ എനിക്കത് വിശദീകരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ മത്സരം ഞങ്ങളെ സംബന്ധിച്ച് വേദന നിറഞ്ഞതായിരുന്നു. അതാണ് ഇപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചത്'. കണ്ണീരോടെ താരം പറഞ്ഞു.
അഫ്‌ഗാന് വേണ്ടി 2009-ലാണ് അസ്‌ഗര്‍ അരങ്ങേറ്റം കുറിക്കുന്നത്. അഫ്‌ഗാനിസ്ഥാനായി ആറ് ടെസ്റ്റുകളും 114 ഏകദിനങ്ങളും 75 ട്വന്‍റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് അസ്‌ഗർ. 115 മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്.