കേരളം

kerala

ETV Bharat / sports

കോലിയെ വെറുതെ വിടൂ: സ്വതസിദ്ധമായി കളിക്കട്ടെയെന്ന് റോബിന്‍ ഉത്തപ്പ - വിരാട് കോലി

തന്‍റെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും കഴിഞ്ഞാൽ കോലിക്ക് മികച്ച പ്രകടനത്തിലെത്താൻ കഴിയുമെന്ന് ഉത്തപ്പ.

Robin Uthappa  Robin Uthappa support Virat Kohli  Virat Kohli  Robin Uthappa on Virat Kohli form  റോബിന്‍ ഉത്തപ്പ  വിരാട് കോലി  വിരാട് കോലിയെ വെറുതെ വിടാന്‍ വിമര്‍ശകരോട് റോബിന്‍ ഉത്തപ്പ
കോലിയെ വെറുതെ വിടൂ; താരം സ്വതസിദ്ധമായി കളിക്കട്ടേയെന്നും റോബിന്‍ ഉത്തപ്പ

By

Published : Jul 26, 2022, 6:39 PM IST

മുംബൈ: ഇന്ത്യന്‍ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ഥാനത്തെയോ, പ്രധാനപ്പെട്ട പരമ്പരകൾക്കിടയിൽ ഇടവേള എടുക്കാനുള്ള താരത്തിന്‍റെ തീരുമാനത്തെയോ ചോദ്യം ചെയ്യുന്നത് അന്യായമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ആരും ഉപദേശിക്കാതെ തന്നെ സെഞ്ചുറിക്ക് പുറകെ സെഞ്ചുറികള്‍ നേടാന്‍ കോലിക്ക് കഴിഞ്ഞിരുന്നു.

തന്‍റെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും കഴിഞ്ഞാൽ താരത്തിന് മികച്ച പ്രകടനത്തിലെത്താൻ കഴിയുമെന്നും ഉത്തപ്പ പറഞ്ഞു. കോലിയുടെ കളി ശൈലിയില്‍ നിര്‍ദേശം നല്‍കുന്നതില്‍ ആർക്കും അവകാശമില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി.

“അദ്ദേഹം (വിരാട്) സെഞ്ചുറിക്ക് പിറകെ സെഞ്ചുറി നേടുമ്പോഴും റണ്‍സടിച്ച് കൂട്ടുമ്പോഴും, ഇങ്ങനെ കളിക്കണം, അങ്ങനെ കളിക്കണം എന്നൊന്നും ആരും പറഞ്ഞിരുന്നില്ല. സ്വന്തം കഴിവുകൊണ്ടാണ് അദ്ദേഹം 70 സെഞ്ചുറികള്‍ നേടിയത്. ഈ കഴിവുകള്‍ കൊണ്ട് തന്നെ ഇനിയും അദ്ദേഹത്തിന് 30-ഉം 35-ഉം സെഞ്ചുറികള്‍ നേടാനാവും.“ ഉത്തപ്പ പറഞ്ഞു.

കോലിയെ കോലിയായായി തന്നെ തുടരാന്‍ അനുവദിക്കണമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. “നമുക്ക് അദ്ദേഹത്തെ വെറുതെ വിട്ട്, സ്വതസിദ്ധമായ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കാം. തനിക്ക് ഏറ്റവും മികച്ചത് എന്താണെന്ന് അദ്ദേഹത്തിനറിയാം, ഒരിക്കൽ അദ്ദേഹം തന്‍റെ പ്രശ്നം അംഗീകരിച്ചു കഴിഞ്ഞാൽ, അത് സ്വയം പരിഹരിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ ചെയ്യേണ്ടത് കോലിക്ക് കോലിയായി തന്നെ നില്‍ക്കാന്‍ ഇടം നല്‍കുകയെന്നതാണ്." ഉത്തപ്പ കൂട്ടിച്ചേർത്തു.

13 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് വിരാട് കോലി. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യനടത്തിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ഇതോടെ കോലിയെ ടീമില്‍ നിന്നും പുറത്തിരുത്തണമെന്നാവശ്യപ്പെട്ട് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details