കേരളം

kerala

ETV Bharat / sports

WATCH: വിന്‍റേജ് റോൾസ് റോയ്‌സില്‍ വിലസി ധോണി; സോഷ്യല്‍ മീഡിയയില്‍ തീയായി പടര്‍ന്ന് വിഡിയോ - റോൾസ് റോയ്‌സ് സിൽവർ വ്രെയ്ത്ത്

റാഞ്ചിയിലെ തെരുവുകളിൽ റോൾസ് റോയ്‌സിന്‍റെ 1980 മോഡല്‍ കാര്‍ ഓടിക്കുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണിയുടെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറല്‍ (MS Dhoni viral video).

MS Dhoni Driving Vintage Rolls Royce In Ranchi  MS Dhoni  Rolls Royce  MS Dhoni news  MS Dhoni Rolls Royce  വിന്‍റേജ് റോൾസ് റോയ്‌സില്‍ എംഎസ്‌ ധോണി  എംഎസ്‌ ധോണി  MS Dhoni viral video  എംഎസ്‌ ധോണി വൈറല്‍ വിഡിയോ  റോൾസ് റോയ്‌സ്
വിന്‍റേജ് റോൾസ് റോയ്‌സില്‍ വിലസി ധോണി

By

Published : Jul 26, 2023, 2:23 PM IST

റാഞ്ചി: ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ്‌ ധോണിയുെട 'വണ്ടിപ്രാന്ത്' ആരാധക ലോകത്തിന് അറിയാവുന്ന കാര്യമാണ്. വിന്‍റേജ് വാഹനങ്ങളടക്കം നിരവധി മോട്ടോർ ബൈക്കുകളുടേയും കാറുകളുടേയും ശേഖരം ധോണിയ്‌ക്കുണ്ട്. ഇവ സൂക്ഷിക്കുന്ന ധോണിയുടെ റാഞ്ചിയിലെ വീട്ടിലെ ഗാരേജിന്‍റെ ദൃശ്യങ്ങള്‍ അടത്തിടെ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ റാഞ്ചിയിലെ തെരുവുകളിൽ ഒരു വിന്‍റേജ് കാർ ഓടിക്കുന്ന ധോണിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റോൾസ് റോയ്‌സ് സിൽവർ വ്രെയ്ത്ത് II-ല്‍ 42-കാരന്‍ വിലസുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. താരത്തിന്‍റെ പ്രിയപ്പെട്ട കാറുകളിലൊന്നായ ഈ 1980 മോഡല്‍ വാഹനം 2021-ലാണ് താരം സ്വന്തമാക്കുന്നത്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ വിരമിച്ച ധോണി നിലവില്‍ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നയിച്ചുകൊണ്ടാണ് സജീവ ക്രിക്കറ്റില്‍ തുടരുന്നത്. ഇക്കാരണത്താല്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുകയും തന്‍റെ ഇഷ്‌ട വിനോദങ്ങളില്‍ ഏര്‍പ്പെടുകയുമാണ് ധോണി ചെയ്യുന്നത്. ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി, ഏകദിന ലോകകപ്പ് എന്നിവ നേടിത്തന്ന നായകമാണ് എംഎസ്‌ ധോണി.

അതേസമയം ഇന്ത്യയുടെ മുന്‍ താരം വെങ്കിടേഷ് പ്രസാദാണ് ധോണിയുടെ ഗാരേജിന്‍റെ വിശ്വരൂപം പുറത്ത് വിട്ടത്. നേരത്തെ ഈ ഗാരേജിനെ ചുറ്റിപ്പറ്റി ചില വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നുവെങ്കിലും ധോണിയുടെ വാഹന ശേഖരം എത്രത്തോളമെന്ന് ആരാധകര്‍ മനസിലാക്കിയത് വെങ്കിടേഷ് പ്രസാദ് ട്വിറ്റില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ്. താന്‍ ഒരു വ്യക്തിയിൽ കണ്ട ഏറ്റവും ഭ്രാന്തമായ അഭിനിവേശമാണിതെന്നായിരുന്നു വിഡിയോയ്‌ക്ക് ഒപ്പം പ്രസാദ് കുറിച്ചത്. മോട്ടോർ ബൈക്കുകളും കാറുകളും ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് വെങ്കിടേഷ് പ്രസാദ് പങ്കുവച്ച വിഡിയോയില്‍ കാണാന്‍ കഴിഞ്ഞത്.

ധോണിയുടെ റാഞ്ചിയിലെ വസതിയില്‍ ഇന്ത്യയുടെ മറ്റൊരു മുന്‍ താരമായിരുന്ന സുനിൽ ജോഷിയ്‌ക്കൊപ്പം നടത്തിയ സന്ദര്‍ശനത്തിനിടെയാണ് വെങ്കിടേഷ് പ്രസാദ് താരത്തിന്‍റെ ഗാരേജിലെത്തിയത്. ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് ധോണിയും പ്രസാദും ഉള്‍പ്പെടെയുള്ളവര്‍ ഗാരേജിലെ വാഹനങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന വിഡിയോ പകര്‍ത്തിയത്. ഞെട്ടിപ്പിക്കുന്ന വാഹന ശേഖരത്തിന് പുറമെ ഇവര്‍ തമ്മിലുള്ള സംഭാഷണവും വിഡിയോയിലുണ്ടായിരുന്നു.

റാഞ്ചിയില്‍ ആദ്യമായി എത്തിയപ്പോള്‍ എന്തു തോന്നുന്നുവെന്ന സാക്ഷിയുടെ ചോദ്യമാണ് വീഡിയോയുടെ തുടക്കത്തിൽ കേള്‍ക്കാന്‍ കഴിയുന്നത്. താന്‍ റാഞ്ചിയില്‍ എത്തുന്നത് നാലാം തവണയാണെന്നും പക്ഷെ, ധോണിയുടെ ഗാരേജ് കാണുന്നത് ആദ്യമായാണെന്നുമാണ് പ്രസാദ് ഇതിന് മറുപടി പറയുന്നത്. ഈ സ്ഥലം ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറയുന്നുണ്ട്. പിന്നീട് ഇത്രയധികം വാഹനങ്ങള്‍ ശേഖരിക്കാന്‍ ധോണിക്ക് 'ഭ്രാന്ത്' ഉണ്ടാകണമെന്നും പ്രസാദിന്‍റെ വാക്കുകള്‍ പിന്താങ്ങുന്ന സാക്ഷി ധോണിയുടെ ശബ്‌ദവും കേള്‍ക്കാം.

അതേസമയം ധോണിക്ക് എത്ര കാറുകളും ബൈക്കുകളും ഉണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. എന്നാല്‍ രാജ്‌ദൂത്, കവാസാക്കി നിഞ്ച, ഹാർലി ഡേവിഡ്‌സൺ, ടിവിഎസ് റോണിൻ ക്രൂയിസർ തുടങ്ങിയ ബൈക്കുള്‍ താരത്തിന്‍റെ ശേഖരത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്

ALSO READ:'ധോണിക്ക് ഭ്രാന്തെന്ന് വെങ്കിടേഷ് പ്രസാദ്, പിന്തുണച്ച് സാക്ഷി ധോണി': വാഹന ശേഖരം കണ്ട് ഞെട്ടിയപ്പോൾ...

ABOUT THE AUTHOR

...view details