മുംബൈ : ഐപിഎല്‍ 15ാം സീസണിലെ ഗുജറാത്ത് ടൈറ്റൻസിന്‍റെ വിജയക്കുതിപ്പിന് പഞ്ചാബ് കിങ്‌സ് അറുതി വരുത്തിയിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 144 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിൽ 16 ഓവറിലാണ് പഞ്ചാബ് മറികടന്നത്. അര്‍ധ സെഞ്ചുറിയുമായി ശിഖര്‍ ധവാനും (53 പന്തില്‍ 62) കൂറ്റനടിയുമായി ലിയാം ലിവിങ്സ്റ്റണുമാണ് പഞ്ചാബിന്‍റെ വിജയം എളുപ്പമാക്കിയത്.
10 പന്തില്‍ 30 റണ്‍സാണ് ലിവിങ്സ്റ്റണ്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 28 റണ്‍സും ഇംഗ്ലീഷ് താരം നേടിയത് മുഹമ്മദ് ഷമിയെറിഞ്ഞ 16ാം ഓവറിലാണ്. അദ്യ മൂന്ന് പന്തുകള്‍ സിക്‌സിന് പറത്തിയ താരം തുടര്‍ന്ന് രണ്ട് ഫോറും ഒരു ഡബിളും ഈ ഓവറില്‍ തന്നെ അടിച്ചെടുത്തു.
ഓവറിലെ ആദ്യ പന്ത് ലിവിങ്സ്റ്റണ്‍ പറത്തിയത് 117 മീറ്റര്‍ ദൂരത്തേക്കാണ്. 134.7 കിലോമീറ്റര്‍ വേഗതയില്‍ വന്ന ഷമിയുടെ ഒരു ലെങ്ത് ഡെലിവറി ബിഹൈന്‍ഡ് സ്ക്വയർ ലെഗിന് മുകളിലൂടെയാണ് ലിവിങ്സറ്റണ്‍ സിക്‌സിന് പായിച്ചത്.