കേരളം

kerala

ETV Bharat / sports

ആശയക്കുഴപ്പത്തിന് കാരണം അതാണ്; ഇന്ത്യന്‍ ടീമിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി വസീം ജാഫര്‍

ഒരു ഐപിഎൽ സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കരുതെന്ന് വസീം ജാഫര്‍.

wasim jaffer  wasim jaffer on indian team selection  wasim jaffer twitter  indian cricket team  IPL  വസീം ജാഫര്‍  ഐപിഎൽ  റിതുരാജ് ഗെയ്‌ഗ്‌വാദ്  Ruturaj Gaikwad  Suryakumar Yadav  സൂര്യകുമാര്‍ യാദവ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ആശയക്കുഴപ്പത്തിന് കാരണം അതാണ്; ഇന്ത്യന്‍ ടീമിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി വസീം ജാഫര്‍

By

Published : Dec 3, 2022, 5:29 PM IST

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള കളിക്കാരുടെ തെരഞ്ഞെടുപ്പ് എളുപ്പത്തിലും വേഗത്തിലുമാവരുതെന്ന് മുന്‍ താരം വസീം ജാഫര്‍. മികച്ച ഒരു ഐ‌പി‌എൽ സീസണിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കളിക്കാരെ ടീമിലെടുക്കരുത്. രണ്ട്-മൂന്ന് ആഭ്യന്തര സീസണുകളിലെങ്കിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ കളിക്കാർക്ക് സമയം നൽകണമെന്നും വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.

ട്വിറ്ററിലൂടെയാണ് വസീം ജാഫറിന്‍റെ പ്രതികരണം."തങ്ങളുടെ ആദ്യ ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തുന്നവര്‍ ആരായാലും അവരെ സെലക്‌ടർമാർ തെരഞ്ഞെടുക്കേണ്ടതില്ല. അവര്‍ ആഭ്യന്തര ടൂര്‍ണമെന്‍റിന്‍റെ രണ്ട്-മൂന്ന് സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തട്ടെ.

അവർ പൂർണ്ണമായി തയ്യാറാവട്ടെ. സെലക്ഷൻ പ്രശ്‌നത്തിൽ നമ്മൾ സ്വയം ആശയക്കുഴപ്പത്തിലാകാനുള്ള കാരണമാണിത്. ഇന്ത്യന്‍ ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് വേഗത്തിലും എളുപ്പത്തിലുമുള്ളതാവരുത്", ജാഫർ ട്വീറ്റ് ചെയ്‌തു.

ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം നിരവധി കളിക്കാരെയാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യ പരീക്ഷിച്ചിട്ടുള്ളത്. ഇഷാന്‍ കിഷന്‍, സൂര്യകുമാർ യാദവ്, റിതുരാജ് ഗെയ്‌ക്‌വാദ്, വെങ്കിടേഷ് അയ്യർ, ഷഹ്‌ബാസ് അഹമ്മദ്, ഉമ്രാൻ മാലിക്, അർഷ്‌ദീപ് സിങ്‌, നിതീഷ് റാണ, ദീപക് ഹൂഡ തുടങ്ങിയവരെല്ലാം ഇത്തരത്തിലാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്.

എന്നാല്‍ ഇവരില്‍ പല താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന റിതുരാജിനെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ പരിഗണിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ അവസാന ഒൻപത് ഇന്നിങ്‌സുകളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറിയും ആറ് സെഞ്ച്വറിയുമാണ് താരം അടിച്ച് കൂട്ടിയത്.

ALSO READ:Ind vs Ban: ബംഗ്ലാദേശിനെതിരെ ഷമിക്ക് പകരം ഉമ്രാന്‍ മാലിക്; സ്ഥിരീകരിച്ച് ബിസിസിഐ

ABOUT THE AUTHOR

...view details