മുംബൈ : നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തി സഞ്‌ജു സാംസണെ തഴഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഫോര്‍മാറ്റില്‍ ഫോമിലുള്ള സഞ്‌ജുവിനെ ഒഴിവാക്കി പന്തിന് അവസരം നല്‍കിയത് ആരാധകരെ ചൊടിപ്പിക്കുകയും ചെയ്‌തു. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തിളങ്ങുമ്പോഴും ടി20യില്‍ പന്ത് തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്‌ചയാണ് സമീപ കാലത്ത് കാണാന്‍ കഴിഞ്ഞത്.
അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നാല് മത്സരങ്ങളില്‍ വെറും 51 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ കഴിഞ്ഞത്. 25.50 മാത്രമാണ് ശരാശരി. 124.39 ആണ് സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ഇടങ്കയ്യന്‍ ബാറ്ററെന്ന നിലയിലാണ് പന്തിനെ സ്ക്വാഡിലേക്ക് പരിഗണിച്ചതെന്നാണ് വിലയിരുത്തല്‍.
പന്തിന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു പരിഹാരം നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍. പന്തിനെ കെഎല്‍ രാഹുലിനൊപ്പം ഒപ്പണറാക്കണമെന്നാണ് ജാഫര്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. രോഹിത്ത് നാലാം നമ്പറില്‍ ഇറങ്ങണമെന്നും ജാഫര്‍ നിര്‍ദേശിച്ചു.