മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ അടുത്ത കാലങ്ങളിലായി വളരെ മോശം ഫോമിലൂടെയാണ് ഇന്ത്യൻ നായകൻ വിരാട് കോലി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2019 നവംബറിലാണ് താരം അവസാനമായി ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടിയത്. കോലിയുടെ മോശം ഫോമിനെ പരിഹസിച്ച് ഓസ്ട്രേലിയൻ ചാനലായ 7 ക്രിക്കറ്റ് ട്വിറ്ററിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വസീം ജാഫർ.
ഓസ്ട്രേലിയയുടെ പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെയും വിരാട് കോലിയേയും വെച്ചായിരുന്നു ചാനലിന്‍റെ പരിഹാസം. 2019മുതലുള്ള കണക്കുകൾ പരിഗണിച്ച് സ്റ്റാർക്കിന് കോലിയെക്കാൾ ബാറ്റിങ്ങ് ശരാശരി ഉണ്ടെന്നതാണ് ചാനൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്. സ്റ്റാർക്കിന്‍റെ ശരാശരി 38.63 ഉം കോലിയുടേത് 37.17 ഉം ആണ്.