കേരളം

kerala

ETV Bharat / sports

കൈവിരലിലെ പരിക്ക് ; വാഷിങ്ടണ്‍ സുന്ദർ ഐപിഎല്ലിൽ നിന്ന് പുറത്ത്, ആകാശ് ദീപ് പകരക്കാരൻ - ഐപിഎൽ

കൈവിരലിനേറ്റ പരിക്കിൽ നിന്ന് പൂർണനായും മുക്തനാകാത്തതിനാലാണ് താരത്തെ ആർസിബി ഒഴിവാക്കിയത്

വാഷിങ്ടണ്‍ സുന്ദർ  ഐപിഎൽ  ആകാശ് ദീപ്  Washington Sundar  RCB  ഐപിഎൽ  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
കൈവിരലിലെ പരിക്ക്; വാഷിങ്ടണ്‍ സുന്ദർ ഐപിഎല്ലിൽ നിന്ന് പുറത്ത്, ആകാശ് ദീപ് പകരക്കാരൻ

By

Published : Aug 31, 2021, 10:47 PM IST

ബെംഗളൂരു :ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ യു.എ.ഇയിൽ തുടങ്ങാനിരിക്കെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. കൈവിരലിന് പരിക്കേറ്റ സ്‌പിന്നർ വാഷിങ്ടണ്‍ സുന്ദർ ഐപിഎല്ലിൽ നിന്ന് പുറത്തായി. പരിക്ക് പൂർണമായും ഭേദമാവില്ലെന്ന് വ്യക്തമായതോടെയാണ് താരത്തെ ആർസിബി ഒഴിവാക്കിയത്.

സുന്ദറിന് പകരം ബംഗാൾ താരവും ടീമിന്‍റെ നെറ്റ് ബൗളറുമായ ആകാശ് ദീപിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ പരിക്കേറ്റ സുന്ദർ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. പരിശീലനത്തിനിടെ മുഹമ്മദ് സിറാജിന്‍റെ ബൗണ്‍സറിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ALSO READ:തീ തുപ്പുന്ന പന്തുകൾ ഇനിയില്ല; പേസ് ഇതിഹാസം ഡെയ്‌ൽ സ്റ്റെയിൻ വിരമിച്ചു

അതേസമയം ഐപിഎൽ രണ്ടാം പാദത്തിൽ ടീം വിട്ട വിദേശ താരങ്ങൾക്ക് പകരക്കാരെ ആർസിബി ടീമിലെത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്‌സണ് പകരം ഇംഗ്ലണ്ടിന്‍റെ പേസർ ജോർജ് ഗാർട്ടനെ ആർസിബി ടീമിലെത്തിച്ചു.

ശ്രീലങ്കൻ താരങ്ങളായ വനിന്ദു ഹസരങ്ക, ദുഷ്‌മന്ത ചമീര എന്നിവരെയും ആർസിബി തങ്ങളുടെ തട്ടകത്തിലെത്തിച്ചിട്ടുണ്ട്.

സെപ്റ്റംബർ 19 മുതൽ ദുബായിലാണ് ഐപിഎൽ 14-ാം സീസണിന്‍റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഒക്ടോബർ 15നാണ് ഫൈനൽ.

ABOUT THE AUTHOR

...view details