മെൽബൺ : അന്തരിച്ച ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്‍റെ മൃതദേഹം ജന്മനാടായ മെൽബണിലെത്തിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മരിച്ച് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഭൗതികദേഹം നാട്ടിലെത്തിച്ചത്.
പ്രാദേശിക സമയം രാത്രി എട്ടരയോടെയാണ് ഓസ്‌ട്രേലിയൻ പതാകയിൽ പൊതിഞ്ഞ് മൃതദേഹപേടകം ബാങ്കോക്കിൽ നിന്ന് സ്വകാര്യ ജെറ്റിൽ മെൽബണിൽ എത്തിച്ചത്. മാർച്ച് 30 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അദ്ദേഹത്തിന് ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ നടത്തും.
'ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള സ്വകാര്യ ജെറ്റ് വ്യാഴാഴ്‌ച രാത്രി 8.30 ഓടെ മെൽബണിലെ എസ്സെൻഡൺ ഫീൽഡ്‌സ് എയർപോർട്ടിൽ എത്തി'. ഓസ്ട്രേലിയൻ പ്രാദേശിക മാധ്യമം റിപ്പോർചട്ട് ചെയ്‌തു. സ്വകാര്യ വിമാനത്തെ സ്വീകരിക്കാൻ വോണിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റ് ഹെലൻ നോളൻ ഉൾപ്പടെയുള്ള ആരാധകരും സുഹൃത്തുക്കളും വിമാനത്താവളത്തിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.