ലാഹോർ: മാന്യൻമാരുടെ കളിയാണെങ്കിലും ചിലപ്പോഴെല്ലാം ക്രിക്കറ്റില്‍ മാന്യത കൈവിടുന്ന രീതിയില്‍ താരങ്ങൾ പെരുമാറാറുണ്ട്. മൈതാനത്ത് വാക്കുകൊണ്ടും ശരീര ഭാഷ കൊണ്ടും താരങ്ങൾ ഏറ്റുമുട്ടുന്നത് ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് പോറലേല്‍പ്പിക്കാറുമുണ്ട്. എന്നാല്‍ ഇന്നലെ (23.03.22) ലാഹോറില്‍ നടക്കുന്ന പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന്‍റെ അവസാനം മൈതാനം സാക്ഷിയായത് അത്യപൂർവ ദൃശ്യത്തിനാണ്.
ഓസീസ് ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർക്ക് നേരിടാനുള്ളത് പാകിസ്ഥാന്‍റെ സൂപ്പർ പേസർ ഷഹീൻ ഷാ അഫ്രീദിയെ. നേരത്തെ വാർണറെ അതി മനോഹരമായി ക്ലീൻ ബൗൾഡാക്കിയിട്ടുള്ള അഫ്രീദിയുടെ ഷോർട്ട് ബൗൾ വാർണർ മനോഹരമായി പ്രതിരോധിച്ചു. പന്ത് വാർണറുടെ കാൽക്കീഴിൽ വീണു. ഇത് കണ്ട ഷഹീൻ, വാർണർക്ക് നേരെ നേരെ ഓടിയടുത്തു. അതിരൂക്ഷമായ നോട്ടവും ശരീരഭാഷയും കൊണ്ട് ഇരുവരും പരസ്‌പരം വെല്ലുവിളിക്കുന്ന ഭാവത്തില്‍ പിച്ചില്‍ പരസ്‌പരം ചേർന്നു നിന്നു.