കോ സാമുയി : ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ൻ വോണ്‍ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരിച്ചിരുന്നുവെന്ന് അദ്ദേഹത്തെ അവസാനമായി ചികിത്സിച്ച തായ് ഇന്‍റർനാഷണൽ ഹോസ്‌പിറ്റൽ ഡയറക്‌ടർ ദുല്യാകിത് വിത്തയച്ചന്യപോങ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് വോണ്‍ തായ്‌ലാന്‍ഡില്‍ വച്ച് മരിച്ചത്.
'ബോധരഹിതനായി കണ്ട ഉടനെതന്നെ ഹോട്ടൽ അധികൃതർ ബന്ധപ്പെട്ടിരുന്നു. ഞങ്ങൾ ഉടൻ തന്നെ അവിടേയ്‌ക്ക് ഒരു എമർജൻസി മെഡിക്കൽ ടീമിനെ അയച്ചു. അപ്പോഴേക്കും ഹോട്ടൽ അധികൃതര്‍ വോണിന് സിപിആർ നൽകിയിരുന്നു. ആശുപത്രിയിലെത്തി 45 മിനിട്ടോളം ഞങ്ങൾ സിപിആറും മറ്റ് ചികിത്സകളും നടത്തി അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു - പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്‍റെ ഹൃദയം പ്രവര്‍ത്തനരഹിതമായിരുന്നു.