കേരളം

kerala

ETV Bharat / sports

ദ്രാവിഡ് ഇംഗ്ലണ്ടിലേക്ക്; അയർലൻഡ് പര്യടനത്തില്‍ ലക്ഷ്‌മൺ പരിശീലകനായേക്കും - വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാവുമെന്ന് റിപ്പോര്‍ട്ട്‌

കഴിഞ്ഞ് വര്‍ഷം നടന്ന ടെസ്റ്റ്‌ പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ഒരു ടെസ്റ്റും ടി20, ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്.

VVS Laxman To Coach Indian Team On Ireland Tour  VVS Laxman  Rahul Dravid  India vs Ireland  India vs England  വിവിഎസ് ലക്ഷ്‌മൺ  വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാവുമെന്ന് റിപ്പോര്‍ട്ട്‌  ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്‌മൺ
ദ്രാവിഡ് ഇംഗ്ലണ്ടിലേക്ക്; അയർലൻഡ് പര്യടനത്തില്‍ ലക്ഷ്‌മൺ പരിശീലകനായേക്കും

By

Published : May 19, 2022, 10:13 AM IST

മുംബൈ: ടി20 പരമ്പരയ്‌ക്കായി അയർലൻഡിലേക്ക് പോകുന്ന ഇന്ത്യൻ ടീമിന്‍റെ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്‌മൺ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ട് പരമ്പരയ്‌ക്കുള്ള ടീമിനൊപ്പം പോകുന്നതിനാലാണ് ലക്ഷ്‌മണ്‍ ടി20 ടീമിന്‍റെ പരിശീലകനാവുന്നത്.

കഴിഞ്ഞ് വര്‍ഷം നടന്ന ടെസ്റ്റ്‌ പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ഒരു ടെസ്റ്റും ടി20, ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്. ജൂലൈ 1ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി കൗണ്ടി ടീം ലെസ്റ്ററുമായി നാല് ദിവസത്തെ പരിശീലന മത്സരവും ഇന്ത്യ കളിക്കും.

ജൂണ്‍ 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഐപിഎല്ലിന് ശേഷം ജൂൺ 19ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോവുക.

also read:IPL 2022: തുടര്‍ച്ചയായ അഞ്ച് സീസണുകളില്‍ 'അഞ്ഞൂറാന്‍'; രാഹുലിന് പുതിയ നേട്ടം

ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരെ വ്യത്യസ്ത ടീമുകളാവും സെലക്‌ടര്‍മാര്‍ പ്രഖ്യാപിക്കുക. അതേമയം നേരത്തെ രവി ശാസ്ത്രി പരിശീലകനായ അവസരത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്ന രാഹുൽ ദ്രാവിഡിനും സമാനമായി അവസരം നൽകിയിരുന്നു.

ABOUT THE AUTHOR

...view details