കേരളം

kerala

ETV Bharat / sports

മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരെ തെരഞ്ഞെടുത്ത് ലക്ഷ്‌മണ്‍ ; ജഡേജയ്ക്ക് മൂന്നാം സ്ഥാനം - ബെന്‍ സ്റ്റോക്‌സ്

ബാറ്റ്സ്‌മാനോ ബൗളറോ ആയി പ്ലേയിങ് ഇലവനിലേക്ക് നേരിട്ട് ഇടം ലഭിക്കുന്ന താരത്തെയാണ് ലോകോത്തര ഓള്‍റൗണ്ടറായി ഞാന്‍ കാണുന്നത്.

VVS Laxman  Top All-rounder  Ravindra Jadeja  Ben Stokes  Jason Holder  രവീന്ദ്ര ജഡേജ  വിവിഎസ് ലക്ഷ്‌മണ്‍  ബെന്‍ സ്റ്റോക്‌സ്  ജേസന്‍ ഹോള്‍ഡര്‍
മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരെ തെരഞ്ഞെടുത്ത് ലക്ഷ്‌മണ്‍; ജഡേജയ്ക്ക് മൂന്നാം സ്ഥാനം

By

Published : Aug 15, 2021, 5:11 PM IST

ന്യൂഡല്‍ഹി : ബോളുകൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനങ്ങള്‍ നടത്തി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിച്ച താരമാണ് രവീന്ദ്ര ജഡേജ. പല മത്സരങ്ങളിലും താരത്തിന്‍റെ ഓള്‍ റൗണ്ടര്‍ പ്രകടനം ഇന്ത്യന്‍ സംഘത്തിന് നിര്‍ണായകമായിട്ടുണ്ട്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്‌മണ്‍ തെരഞ്ഞെടുത്ത സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനമാണ് ജഡേജയ്ക്കുള്ളത്.

ലക്ഷ്മണിനെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സാണ് നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍. വെസ്റ്റിന്‍ഡീസിന്‍റെ ജേസന്‍ ഹോള്‍ഡറാണ് രണ്ടാം സ്ഥാനത്ത്.

ഇതിന് വ്യക്തമായ കാരണവും ലക്ഷ്മണ്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പ്ലേയിങ് ഇലവനില്‍ നേരിട്ട് ഇടം ലഭിക്കുന്ന താരമല്ല എന്നതാണ് ജഡേജയെ ഒന്നാം സ്ഥാനത്ത് പരിഗണിക്കാതിരിക്കാന്‍ കാരണമെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

also read: സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി കായിക താരങ്ങള്‍

‘‘എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സാണ് നിലവിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വെസ്റ്റിന്‍ഡീസിന്‍റെ ജേസന്‍ ഹോള്‍ഡറുമാണ്. ഇരുവര്‍ക്കും ശേഷം മൂന്നാം സ്ഥാനത്താണ് രവീന്ദ്ര ജഡേജയുടെ സ്ഥാനം.

പ്രതികൂല സാഹചര്യങ്ങളിലും മികച്ച പേസര്‍മാര്‍ക്കെതിരെ ജഡേജ കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്. ബാറ്റ്സ്‌മാനോ ബൗളറോ ആയി പ്ലേയിങ് ഇലവനിലേക്ക് നേരിട്ട് ഇടം ലഭിക്കുന്ന താരത്തെയാണ് ലോകോത്തര ഓള്‍റൗണ്ടറായി ഞാന്‍ കാണുന്നത്. എന്നാല്‍ ജഡേജ അങ്ങനെയല്ല.

ബെന്‍ സ്റ്റോക്‌സിനെ സംബന്ധിച്ച്, സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാനായിപോലും ഇംഗ്ലണ്ട് ടീമിലേക്ക് വരാന്‍ താരത്തിനാവും. ബാറ്റുകൊണ്ട് സംഭാവനകള്‍ നല്‍കാനായില്ലെങ്കിലും സ്‌പെഷ്യലിസ്റ്റ് ബൗളറായി ജേസന്‍ ഹോള്‍ഡര്‍ ടീമിലെത്തും.

ഫീല്‍ഡിങ്ങിലും ബാറ്റുകൊണ്ടും ബോളുകൊണ്ടുമുള്ള ജഡേജയുടെ പ്രകടനങ്ങള്‍ വിസ്‌മരിക്കാനാവില്ല. എന്നാല്‍ ബെന്‍ സ്റ്റോക്‌സാണ് ലോകത്തെ മികച്ച ഓള്‍റൗണ്ടര്‍‘‘- ലക്ഷ്മണ്‍ പറഞ്ഞു.

ABOUT THE AUTHOR

...view details