മുംബൈ : കനേഡിയന്‍ പഞ്ചാബി റാപ്പര്‍ ശുഭിനെ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ട് (Virat Kohli Unfollows Shubh On Instagram). സമീപകാലത്തായി ഖലിസ്ഥാന്‍ വിഘടനവാദികളെ (Khalistan separatists) പിന്തുണയ്ക്കുന്നു എന്ന് ശക്തമായി ആരോപണം നേരിടുന്ന ശുഭ് (Shubh) ഇന്ത്യയുടെ വികലമായ ഭൂപടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തിരുന്നു.
26-കാരന്‍റെ നടപടി ഇന്ത്യയിൽ വൻ രോഷം ഉയര്‍ത്തുന്നതിനിടെയാണ് വിരാട് കോലി ശുഭിനെ അണ്‍ഫോളോ ചെയ്‌തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. തന്‍റെ ഫേവറേറ്റ് ആര്‍ട്ടിസ്റ്റെന്ന് വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ആളാണ് ശുഭ്. ശുഭിന്‍റെ പാട്ടിന് വിരാടിനൊപ്പം ജിമ്മില്‍ ഡാന്‍സ് ചെയ്യുന്നതിന്‍റെ വീഡിയോ താരത്തിന്‍റെ ഭാര്യ അനുഷ്‌ക ശര്‍മയും (Anushka Sharma) നേരത്തെ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
ഏഷ്യ കപ്പിന് (Asia Cup 2023) ശേഷമുള്ള ഇടവേളയിലാണ് നിലവില്‍ വിരാട് കോലിയുള്ളത്. ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമായിരുന്നു കോലി നടത്തിയത്. പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഏകദിന കരിയറിലെ 47-ാം സെഞ്ചുറി അടിച്ചെടുക്കാനും കോലിക്ക് കഴിഞ്ഞിരുന്നു.
94 പന്തുകളില്‍ പുറത്താവാതെ 122 റണ്‍സായിരുന്നു കോലി നേടിയിരുന്നത്. ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സുകളും സഹിതമായിരുന്നു താരത്തിന്‍റെ പ്രകടനം. അതേസമയം സെപ്‌റ്റംബര്‍ 22-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 35-കാരനായ കോലിക്ക് സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.