ന്യൂഡല്‍ഹി : ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം വ്യക്തിപരമാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കോലി നടത്തിയ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.
കോലിയുടെ തീരുമാനത്തെ ബിസിസിഐ മാനിക്കുന്നതായും ഗാംഗുലി ട്വിറ്ററില്‍ വ്യക്തമാക്കി. 'വിരാടിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കളിയുടെ എല്ലാ ഫോർമാറ്റുകളിലും അതിവേഗം കുതിച്ചുയർന്നു. അദ്ദേഹത്തിന്റെ തീരുമാനം വ്യക്തിപരമാണ്, ബിസിസിഐ അതിനെ വളരെയധികം മാനിക്കുന്നു.
ഭാവിയിൽ ഈ ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹം ഒരു പ്രധാന അംഗമായിരിക്കും. ഗ്രേറ്റ് പ്ലയര്‍. വെല്‍ഡണ്‍'- ബിസിസിഐയേയും കോലിയേയും മെന്‍ഷന്‍ ചെയ്‌ത് ഗാംഗുലി കുറിച്ചു.