കൊളംബോ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്ക് ( India vs Sri Lanka) എതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) പുറത്താവലോടെ ഒന്നിച്ച രോഹിത് ശര്‍മ (Rohit Sharma) - വിരാട് കോലി (Virat Kohli) സഖ്യത്തില്‍ വലിയ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അപകടകരമായി മാറിയേക്കാവുന്ന ഈ കൂട്ടുകെട്ടിനെ വേഗം തന്നെ പൊളിക്കാന്‍ ലങ്കയ്‌ക്ക് കഴിഞ്ഞു. ദുനിത് വെല്ലലഗെയുടെ പന്തില്‍ വിരാട് കോലിയെ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക പിടികൂടുകയായിരുന്നു.
10 റണ്‍സാണ് രോഹിത്തും കോലിയും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. മത്സരത്തില്‍ ചേര്‍ന്ന് നേടിയ റണ്‍സ് കുറഞ്ഞതാണെങ്കിലും ഏകദിന ചരിത്രത്തിലെ ഒരു ലോക റെക്കോഡ് തന്നെ തൂക്കാന്‍ ഇരുവര്‍ക്കുമായി. ഏകദിനത്തില്‍ ഏറ്റവും വേഗത്തിലുള്ള 5,000 റൺസ് കൂട്ടുകെട്ടെന്ന റെക്കോഡാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാര്‍ സ്വന്തമാക്കിയത് (Virat Kohli Rohit Sharma pair ODI Record).
നിലവില്‍ 86 ഇന്നിങ്‌സുകളില്‍ നിന്നായി 18 സെഞ്ചുറികളും 15 അർധ സെഞ്ചുറികളും ഉള്‍പ്പടെ 5006* റണ്‍സാണ് രോഹിത്തും കോലിയും ചേര്‍ന്ന് നേടിയിട്ടുള്ളത് (Virat Kohli-Rohit Sharma fastest pair to complete 5000 runs in ODIs). 62.57 ശരാശരിയിലാണ് ഇരുവരുടേയും കൂട്ടുകെട്ട്. ഏകദിനത്തില്‍ നാലായിരത്തില്‍ ഏറെ റണ്‍സുള്ള കൂട്ടുകെട്ടില്‍ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയാണിത്.
രോഹിത്തിന്‍റേയും കോലിയുടേയും പ്രകടനത്തോടെ 97 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും 5,000 റണ്‍സില്‍ എത്തിയ വെസ്റ്റ് ഇൻഡീസിന്‍റെ ഗോർഡൻ ഗ്രീനിഡ്‌ജിന്‍റെയും ഡെസ്മണ്ട് ഹെയ്‌നസിന്‍റെയും റെക്കോഡാണ് പഴങ്കഥയായത്. ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്‌ഡനും ആദം ഗിൽക്രിസ്റ്റുമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.