2012-ലെ കോമണ്‍വെല്‍ത്ത് ബാങ്ക് ട്രൈ സീരിസ്, ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച ത്രിരാഷ്‌ട്ര പരമ്പരയില്‍ ഇന്ത്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ധോണിയും സംഘവും വിജയിച്ചു. ആതിഥേയരായ ഓസ്‌ട്രേലിയയോട് ഒരു മത്സരം തോറ്റപ്പോള്‍ ശ്രീലങ്കയോട് ഒരു കളി സമനില വഴങ്ങി.
പിന്നീട് തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയതോടെ പരമ്പരയില്‍ ഇന്ത്യയുടെ ഭാവിയും തുലാസിലായി. തിരിച്ചടികള്‍ക്കൊടുവില്‍ ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലിലേക്ക് എത്താന്‍ ഇന്ത്യക്ക് രണ്ട് കടമ്പകള്‍ കടക്കണം. അതില്‍ ആദ്യത്തേത്, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലങ്കയ്‌ക്കെതിരെ ബോണസ് പോയിന്‍റ് നേടി ജയം സ്വന്തമാക്കുക. രണ്ട്, അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരെ ജയം നേടുന്നത് കാണാന്‍ കാത്തിരിക്കുക.
28 ഫെബ്രുവരി 2012, ത്രിരാഷ്‌ട്ര പരമ്പരയില്‍ഇന്ത്യയുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന ദിവസം വന്നെത്തി. ഫൈനലില്‍ എത്താന്‍ ലങ്കയ്‌ക്കെതിരെ ബോണസ് പോയിന്‍റ് നേടി വിജയിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനായി ചെയ്യേണ്ടത് ലങ്ക ഉയര്‍ത്തുന്ന ഏത് സ്കോറും 40 ഓവറിനുള്ളില്‍ തന്നെ മറികടക്കണം.
ഇത് മനസില്‍ വച്ചുകൊണ്ട് തന്നെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയച്ചു. പ്രതീക്ഷിച്ച പോലെ തന്നെയൊരു തുടക്കം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ലഭിച്ചു. 12-ാം ഓവറില്‍ മഹേല ജയവര്‍ധനെ മടങ്ങിയപ്പോള്‍ ലങ്കയെ ചെറിയ സ്കോറില്‍ എറിഞ്ഞൊതുക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍, പിന്നീട് ക്രീസിലൊന്നിച്ച തിലകരത്നെ ദില്‍ഷനും കുമാര്‍ സംഗക്കാരയും ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിച്ചു. 87 പന്തില്‍ 105 റണ്‍സെടിച്ച് സംഗക്കാര മടങ്ങി. ദില്‍ഷന്‍ 160 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ശ്രീലങ്ക 50 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 320 റണ്‍സിലെത്തി.
40 ഓവറില്‍ വിജയലക്ഷ്യം 321 റണ്‍സ്...! നേരിടാനുള്ളത് ലസിത് മലിംഗ, നുവാന്‍ കുലശേഖര ഉള്‍പ്പടെയുള്ള ലോകോത്തര ബോളര്‍മാരെയും. ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് ഉയര്‍ന്നുകൊണ്ടേയിരുന്നു.
നയം വ്യക്തമാക്കി തന്നെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണറായി ക്രീസിലെത്തിയ വിരേന്ദര്‍ സെവാഗ് തകര്‍ത്ത് അടിച്ചു. എന്നാല്‍ 16 പന്തില്‍ 30 റണ്‍സ് മാത്രമായിരുന്നു സെവാഗിന്‍റെ ആയുസ്. സച്ചിന്‍ ടെണ്ടുല്‍ക്കറും, ഗൗതം ഗംഭീറും താളം തെറ്റാതെ റണ്‍സ് ഉയര്‍ത്തി. 39 റണ്‍സുമായി സച്ചിന്‍ പത്താം ഓവറില്‍ മടങ്ങി. ഇതോടെ ഇന്ത്യ 9.2 ഓവറില്‍ 86-2 എന്ന നിലയിലായി. അവസാന 30 ഓവറിനുള്ളില്‍ 234 റണ്‍സ് നേടിയാല്‍ മാത്രം ഇന്ത്യക്ക് ഫൈനല്‍ യോഗ്യത.