ന്യൂഡല്‍ഹി : 38ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റര്‍ വിരാട് കോലി. ട്വിറ്ററിലൂടെയാണ് കോലി ഛേത്രിക്ക് ആശംസ നേര്‍ന്നത്. ഛേത്രിയെ യഥാര്‍ഥ സുഹൃത്ത് എന്നാണ് കോലി വിളിച്ചത്.
'എന്നും ചെറുപ്പമായിരിക്കട്ടെ' ; ഛേത്രിക്ക് പിറന്നാള്‍ ആശംസയുമായി കോലി - വിരാട് കോലി ട്വിറ്റര്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകളുമായി വിരാട് കോലി
'നല്ല മൂല്യങ്ങളും അനുകമ്പയും നിറഞ്ഞ സത്യസന്ധനായ കഠിനാധ്വാനിയായ ഒരു മനുഷ്യൻ. ഒരു യഥാർഥ സുഹൃത്ത് എന്ന് വിളിക്കാൻ കഴിയും. ഈ സൗഹൃദത്തിന് വളരെ നന്ദി. എപ്പോഴും മികച്ചത് ആശംസിക്കുന്നു. എന്നും ചെറുപ്പമായിരിക്കട്ടെ' - കോലി ട്വീറ്റ് ചെയ്‌തു.
17 വർഷമായി ഇന്ത്യൻ ഫുട്‌ബോളിന്‍റെ നട്ടെല്ലാണ് സുനില്‍ ഛേത്രി. 2005 ജൂൺ 12ന് പാകിസ്ഥാനെതിരെ അരങ്ങേറ്റം നടത്തിയ താരം ഇന്ത്യയ്‌ക്കായി 129 മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ അഞ്ചാമതാണ് ഛേത്രി. പത്മശ്രീ നേടിയ ചുരുക്കം ചില ഇന്ത്യൻ ഫുട്ബോൾ താരങ്ങളില്‍ ഒരാള്‍ കൂടിയായ ഛേത്രിയെ രാജ്യം അർജുന പുരസ്‌കാരം നല്‍കിയും ആദരിച്ചിട്ടുണ്ട്.