കേരളം

kerala

ETV Bharat / sports

IND VS SA: മൂന്നാം ടെസ്റ്റിൽ കോലി വരും; ദക്ഷിണാഫ്രിക്കയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ - മൂന്നാം ടെസ്റ്റിൽ കോലി കളിക്കുമെന്ന് രാഹുൽ

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്

Virat Kohli expected to return for final Test in Cape Town  IND VS SA  IND VS SA third test  india south africa test series  Virat Kohli return Cape Town  ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര  മൂന്നാം ടെസ്റ്റിൽ കോലി കളിക്കുമെന്ന് രാഹുൽ  കോലിയുടെ പരിക്ക് ഭേദമായി
IND VS SA: മൂന്നാം ടെസ്റ്റിൽ കോലി എത്തും; ദക്ഷിണാഫ്രിക്കയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

By

Published : Jan 7, 2022, 1:16 PM IST

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലി തിരികെയെത്തുമെന്ന് കെഎൽ രാഹുൽ. കോലി നെറ്റ്സിൽ പരിശീലനം നടത്തിയെന്നും പരിക്ക് ഭേദമായെന്നും രാഹുൽ അറിയിച്ചു. കോലി ടീമിൽ തിരിച്ചെത്തുമെന്ന് കോച്ച് രാഹുൽ ദ്രാവിഡും കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.

കടുത്ത പുറം വേദനയെത്തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ കോലി കളിച്ചിരുന്നില്ല. പകരം കെഎൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. എന്നാൽ മത്സരത്തിൽ ഇന്ത്യ ഏഴ്‌ വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ALSO READ:IND vs SA: വാണ്ടറേഴ്‌സില്‍ ഇന്ത്യ തോറ്റു; ദക്ഷിണാഫ്രിക്ക ഒപ്പത്തിനൊപ്പം

അതേസമയം രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ ഉമേഷ്‌ യാദവും, ഇശാന്ത് ശർമ്മയും ബൗളിങ് നിരക്ക് കരുത്ത് പകരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്‌ച ആരംഭിക്കുന്ന മൂന്നാമത്തെ ടെസ്റ്റിൽ വിജയിക്കാനായാൽ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ സാധിക്കും. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന്‍റെ ജയിച്ചപ്പോള്‍ വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്ക ഏഴ്‌ വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details